സെൻറ് ജോൺസ് (ആൻറിഗ്വ): ഇന്ത്യക്കെതിരായ ഏകദിന, ട്വൻറി20 പരമ്പരകൾക്കുള്ള വിൻഡീസ് ടീമിൽ സൂപ്പർ ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ ഇല്ല. വ്യക്തിപരമായ കാരണങ്ങളാൽ തന്നെ പരിഗണിക്കേണ്ടെന്ന് ഗെയ്ൽ അറിയിക്കുകയായിരുന്നുവെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കോർട്നി ബ്രൗൺ അറിയിച്ചു. ഏകദിന ടീമിൽ പുതുമുഖങ്ങളായ ഒാപണർ ചാന്ദർപോൾ ഹേംരാജ്, ഒാൾറൗണ്ടർ ഫാബിയൻ അലൻ, പേസർ ഒഷാനെ തോമസ് എന്നിവർ ഇടംപിടിച്ചപ്പോൾ ട്വൻറി20 ടീമിലേക്ക് ഡാരൻ ബ്രാവോ, കീറൺ െപാള്ളാർഡ്, ആന്ദ്രെ റസൽ എന്നിവർ തിരിച്ചെത്തി. ഡ്വൈൻ ബ്രാവോക്കും സുനിൽ നരെയ്നും രണ്ടു ടീമുകളിലും ഇടമില്ല. ടെസ്റ്റ് പരമ്പരക്കുശേഷം മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരക്ക് ഇൗമാസം 21ന് ഗുവാഹതിയിൽ തുടക്കമാവും.
ഏകദിനം: ജാസൺ ഹോൾഡർ (ക്യാപ്റ്റൻ), ഫാബിയൻ അലൻ, സുനിൽ ആംബ്രിസ്, ദേവേന്ദ്ര ബിഷൂ, ചാന്ദർപോൾ ഹേംരാജ്, ഷിർമോൻ ഹെറ്റ്മെയർ, ഷായ് ഹോപ്, അൽസാരി ജോസഫ്, ഇവിൻ ലൂയിസ്, ആഷ്ലി നഴ്സ്, കീമോ പോൾ, റോവ്മൻ പവൽ, കെമാർ റോച്ച്, മർലൻ സാമുവൽസ്, ഒഷാനെ തോമസ്.
ട്വൻറി20: കാർലോസ് ബ്രാത്വെയ്റ്റ് (ക്യാപ്റ്റൻ), ഫാബിയൻ അലൻ, ഡാരൻ ബ്രാവോ, കീറൺ െപാള്ളാർഡ്, ആന്ദ്രെ റസൽ, ഷിർമോൻ ഹെറ്റ്മെയർ, ഇവിൻ ലൂയിസ്, ആഷ്ലി നഴ്സ്, കീമോ പോൾ, റോവ്മൻ പവൽ, ഒബെദ് മക്കോയ്, ഖാരി പിയറെ, ധനേഷ് രാംദിൻ, ഷെർഫാനെ റുഥർഫോർഡ്, ഒഷാനെ തോമസ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2018 11:32 PM GMT Updated On
date_range 2018-10-09T05:03:12+05:30ഇന്ത്യക്കെതിരെ ഏകദിന, ട്വൻറി20 ടീം; വിൻഡീസ് ടീമിൽ ഗെയ്ലില്ല
text_fieldsNext Story