ആ​ഗ​സ്​​റ്റി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ക​ളി​ച്ച്​ വി​ട​പ​റ​യാ​ൻ ഗെ​യ്​​ൽ

22:33 PM
26/06/2019
Chris-Gayle

മാ​ഞ്ച​സ്​​റ്റ​ർ: ആ​ധു​നി​ക ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ൻ​റ​ർ​ടെ​യ്​​ന​റാ​യ വി​ൻ​ഡീ​സി​​െൻറ ക്രി​സ്​ ഗെ​യ്​​ലി​​െൻറ വി​ര​മി​ക്ക​ൽ പ്ലാ​നി​ൽ വീ​ണ്ടും​ ട്വി​സ്​​റ്റ്. ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ക​ക​പ്പി​നു​ശേ​ഷം വി​ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന ഗെ​യ്​​ൽ ആ​ഗ​സ്​​റ്റ്​-​സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി നാ​ട്ടി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യോ​ടെ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന്​ വി​ട​പ​റ​യു​മെ​ന്നാ​ണ്​ ഇ​പ്പോ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

ആ​ഗ​സ്​​റ്റ്​ 30ന്​ ​ഹോം​ഗ്രൗ​ണ്ടാ​യ കി​ങ്​​സ്​​റ്റ​ണി​ൽ ന​ട​ക്കു​ന്ന ടെ​സ്​​റ്റ്​ ഗെ​യ്​​ലി​​െൻറ വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​മാ​കും. ​​ലോ​ക​ക​പ്പി​നു​ശേ​ഷം വി​ര​മി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ മാ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഗെ​യ്​​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു​​മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ക​ളി​ക്ക​ള​ത്തി​ൽ തു​ട​രു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ട്​ ട്വ​ൻ​റി20, മൂ​ന്ന്​ ഏ​ക​ദി​നം, ര​ണ്ട്​ ടെ​സ്​​റ്റ്​ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ്​ ഇ​ന്ത്യ​യു​ടെ വി​ൻ​ഡീ​സ്​ പ​ര്യ​ട​നം.

സ്​​റ്റീ​​വ്​ വോ (2004), ​ജാ​ക്​ കാ​ലി​സ്​ (2013) എ​ന്നി​വ​രെ​പ്പോ​ലെ ഇ​ന്ത്യ​ക്കെ​തി​രെ ക​ളി​ച്ച്​ വി​ട​പ​റ​യാ​നു​ള്ള അ​വ​സ​ര​മാ​ണ്​ വി​ൻ​ഡീ​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ഗെ​യ്​​ലി​ന്​ ഒ​രു​ക്കു​ന്ന​ത്.

Loading...
COMMENTS