Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.സി.സി ടെസ്​റ്റ്​...

​െഎ.സി.സി ടെസ്​റ്റ്​ റാങ്ക്​: പുജാരയും ​ജഡേജയും രണ്ടാമത്​

text_fields
bookmark_border
​െഎ.സി.സി ടെസ്​റ്റ്​ റാങ്ക്​: പുജാരയും ​ജഡേജയും രണ്ടാമത്​
cancel

ദുബൈ: െഎ.സി.സി ടെസ്​റ്റ്​ റാങ്കിൽ ഇന്ത്യയുടെ ചേതേശ്വർ പുജാരയും രവീന്ദ്ര ജദേജയും രണ്ടാം സ്​ഥാനം തിരിച്ചുപിടിച്ചു. നാഗ്​പുരിലെ രണ്ടാം ടെസ്​റ്റിൽ സെഞ്ച്വറിയുമായി(143) നിറഞ്ഞുനിന്നതോടെയാണ്​ ബാറ്റിങ്ങിൽ പുജാര  രണ്ടാം റാങ്കിലെത്തിയത്​. ഇരട്ട സെഞ്ച്വറിനേടിയ വിരാട്​ കോഹ്​ലി അഞ്ചാം സ്​ഥാനം നിലനിർത്തി. ആസ്​​ട്രേലിയൻ ക്യാപ്​റ്റൻ ​സ്​റ്റീവ്​ സ്​മിത്താണ്​ ഒന്നാമത്​. ഇംഗ്ലണ്ടി​​െൻറ ജോ റൂട്ട്​, ​ന്യൂസിലൻഡി​​െൻറ കെയിൻ വില്യംസൺ എന്നിവരാണ്​ മൂന്നും നാലും സ്​ഥാനത്ത്​. 

സ്​പിൻ ബൗളർ രവീന്ദ്ര ജദേജയും രണ്ടാം സ്​ഥാനം തിരിച്ചുപിടിച്ചു. രണ്ടാം മത്സരത്തിൽ അഞ്ചു വിക്കറ്റുമായി തിള​ങ്ങിയതോടെയാണ്​ ജദേജ രണ്ടിലേക്കെത്തിയത്​. 300 വിക്കറ്റ്​ ക്ലബിലെത്തിയ വേഗതയേറിയ താരമെന്ന റെക്കോഡ്​ കരസ്​ഥമാക്കിയ ആർ. അശ്വിൻ നാലാം സ്​ഥാനം നിലനിർത്തി. ഇംഗ്ലീഷ്​ താരം ജെയിംസ്​ ആ​ൻഡേഴ്​സനാണ്​ ബൗളിങ്ങിൽ ഒന്നാം സ്​ഥാനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra JadejaCheteshwar Pujaramalayalam newssports newsCricket NewsICC Test ranking
News Summary - Cheteshwar Pujara, Ravindra Jadeja rise to No. 2 in ICC Test ranking -Sports news
Next Story