Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറോയൽസിന്​ തോൽവി...

റോയൽസിന്​ തോൽവി തന്നെ; അവസാന പന്തിൽ ജയിച്ച്​ ചെന്നൈ

text_fields
bookmark_border
chennai
cancel

ജയ്​പൂർ: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ത്രില്ലറിൽ രാജസ്​ഥാനെതിരെ ചെന്നൈ സൂപ്പർ കിങ്​സിന്​ നാലു വിക്കറ്റി​​െൻറ ത്രസിപ്പിക്കുന്ന​ ജയം. ബെൻ സ്​റ്റോക്​സിനെ അവസാന പന്തിൽ സിക്​സർ പറത്തി മിച്ചൽ സാൻഡ്​​നറാണ്​ (3 പന്തിൽ 10 നോട്ടൗട്ട്​) ജയം സമ്മാനിച്ചത്​.

രാജസ്​ഥാൻ കുറിച്ച 152 റൺസ്​ വിജയലക്ഷ്യം പിന്തുടരവേ 24ന്​ നാല്​ എന്ന നിലയിൽ തകർന്ന ചെന്നൈയെ അഞ്ചാം വിക്കറ്റിൽ ​ 95 റൺസ്​ കൂട്ടിച്ചേർത്ത അമ്പാട്ടി റായുഡു (57) എം.എസ്​. ധോണി (58) കൂട്ടുകെട്ടാണ്​ രക്ഷിച്ചത്​​. സ്​കോർ: രാജസ്​ഥാൻ റോയൽസ്​ 151-7 (20 ഒാവർ) ചെന്നൈ സൂപ്പർ കിങ്​സ് 155-6​ (20 ഒാവർ)

152 റൺസ്​ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയു​െട മുന്നേറ്റനിര തകർന്നടിഞ്ഞു. സ്​കോർബോർഡിൽ റൺസ്​ ചേർക്കുന്നതിനുമു​േമ്പതന്നെ ഷെയ്​ൻ വാട്​സൺ (0) ധവാൽ കുൽക്കർണിയുടെ പന്തിൽ സ്​റ്റമ്പ്​ തെറിച്ച്​ മടങ്ങി. ഫാഫ്​ ഡുപ്ലെസിസ്​ (7), സുരേഷ്​ റെയ്​ന (4), കേദാർ ജാദവ്​ (1) എന്നിവർ കൂടി ആയുധംവെച്ച്​ കീഴടങ്ങിയതോ​െട 5.5 ഒാവറിൽ 24-4 എന്ന പരിതാപകരമായ നിലയിലായി ചെന്നൈ.

ശേഷം ഒത്തുചേർന്ന അമ്പാട്ടി റായുഡുവും എം.എസ്​. ധോണിയും ചേർന്ന്​ ഇടവേളകളിൽ ബൗണ്ടറികളും സിക്​സുകളുമായി 15 ഒാവറിൽ 100 കടത്തി. 18ാം ഒാവറിൽ സ്​റ്റോക്​സിനെതിരെ സിക്​സറടിക്കാനുള്ള റായുഡുവി​​െൻറ ശ്രമം ​ശ്രേയസി​​െൻറ ഉജ്ജ്വല ക്യാച്ചിൽ വിഫലമായതോടെ കൂട്ടുകെട്ട്​ പിരിഞ്ഞു. അവസാന രണ്ടോവറിൽ ജയിക്കാൻ 30 റൺസ്​. ജോഫ്ര ആർച്ചർ എറിഞ്ഞ 19ാം ഒാവറിൽ ബൗണ്ടറി സഹിതം ധോണി 12 റൺസ്​ ​നേടി. ബെൻ സ്​റ്റോക്​സ്​ എറിഞ്ഞ ആദ്യ രണ്ട്​ പന്തുകളിൽ ജദേജയുടെ സിക്​സടക്കം പത്ത്​ ​റൺസ്​.

എന്നാൽ, മൂന്നാം പന്തിൽ ധോണി ബൗൾഡ്​. അവസാന പന്തിൽ മൂന്ന്​ റൺസ്​ വേണ്ടിടത്ത്​ സിക്​സർ പറത്തി സാൻഡ്​​നർ ടീമിന്​ ആവേ​േശ്വാജ്ജ്വല ജയം സമ്മാനിച്ചു. ​ബെ​ൻ സ്​​റ്റോ​ക്​​സ്​ (28), ജോ​സ്​ ബ​ട്​​ല​ർ (23), വാ​ല​റ്റ​ക്കാ​ര​ൻ ശ്രേ​യ​സ്​ ഗോ​പാ​ൽ (7 പ​ന്തി​ൽ 19) എ​ന്നി​വ​രാ​ണ്​ രാ​ജ​സ്​​ഥാ​ൻ സ്​​കോ​ർ 150 ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsipl 2019
News Summary - chennai vs royals-sports news
Next Story