ശവപ്പെട്ടികളില്‍ പി.എം കെയേഴ്സ് സ്റ്റിക്കറുണ്ടാകുമോ; വിവാദ ട്വീറ്റിൽ ടീം ഡോക്ടറെ പുറത്താക്കി ചെന്നൈ
text_fieldsചെന്നൈ: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 'പിഎം കെയേഴ്സ്’ ഫണ്ടിനെ വിമർശിച്ച് ട്വീറ്റ് ചെയ്ത ടീം ഡോക്ടറെ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്താക്കി. ഐ.പി.എല്ലിെൻറ തുടക്കം മുതൽ ചെന്നൈക്കൊപ്പമുള്ള ഡോ. മധു തോട്ടപ്പിള്ളിലിനെയാണ് ടീം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സൈനികര്‍ക്ക് ജീവത്യാഗമുണ്ടായ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു ഡോക്ടറുടെ ട്വീറ്റ്. ശവപ്പെട്ടികളില്‍ ''പി.എം കെയര്‍സ്' സ്റ്റിക്കറുണ്ടാകുമോ.. ഒരു ആകാംക്ഷ.. എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

ജൂണ്‍ 16ന് വൈകുന്നേരം 5.51ന് പോസ്റ്റു ചെയ്ത ട്വീറ്റ് വലിയ വിവാദമായതോടെ പിന്‍വലിച്ചു. എന്നാൽ, അതികം വൈകാതെ മധു തോട്ടപ്പിള്ളലിനെ പുറത്താക്കിയ വിവരം ഔദ്യോഗിക ട്വിറ്ററിലൂടെ സി.എസ്.കെ പുറത്തുവിട്ടു. മോശമായ ഭാഷയിലുള്ള ആ ട്വീറ്റിനെക്കുറിച്ച് ടീം മാനേജ്മെൻറിന് അറിവില്ലായിരുന്നു. ടീം ഡോക്ടർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ട്വീറ്റിൽ ചെന്നൈ സൂപ്പർ കിങ്സ് ഖേദം പ്രകടിപ്പിക്കുന്നു. - ചൈന്നൈ അധികൃതർ അറിയിച്ചു.
The Chennai Super Kings Management was not aware of the personal tweet of Dr. Madhu Thottappillil. He has been suspended from his position as the Team Doctor.
— Chennai Super Kings (@ChennaiIPL) June 17, 2020
Chennai Super Kings regrets his tweet which was without the knowledge of the Management and in bad taste.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
