മൂന്നുതവണ ചാമ്പ്യന്മാർ. ഫൈനലിലെത്തിയത് ഏഴു തവണ. കളിച്ച എല്ലാ സീസണിലും അവസാന നാ ലിൽ. ഇത്രയും മതിയാവും ചെന്നൈ സൂപ്പർ കിങ്സ് എന്ന െഎ.പി.എൽ രാജാക്കന്മാരുടെ തലപ്പൊക് കമറിയാൻ. എം.എസ് ധോണി നയിക്കുന്ന ഇൗ ടീമിൽ പ്രായംകൊണ്ട് പലരും 35 കടന്നവരോ അതിലേക് ക് എത്താനിരിക്കുന്നവേരാ ആണ്. പക്ഷേ, വയസ്സൻപടയെന്ന് എഴുതിത്തള്ളാനാവില്ല. രണ്ടു സ ീസണിൽ വിലക്ക് കഴിഞ്ഞ് ധോണിയും കൂട്ടരും കഴിഞ്ഞതവണ തിരിച്ചെത്തിയപ്പോൾ പലരും തള്ളിക്കളിഞ്ഞിരുന്നു. എന്നാൽ, മറുപടി നൽകിയത് കിരീടം നേടിയാണ്. ഗ്രൂപ് സ്റ്റേജിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ചെന്നൈ തന്നെ. ഇത്തവണയും പഴയ പടക്കുതിരകളുമായി സൂപ്പർ കിങ്സ് എത്തുേമ്പാൾ, എതിരാളകിൾ പേടിച്ചേ മതിയാവൂ.
ടീം ചെന്നൈ
എം.എ.സ് ധോണി (ക്യാപ്റ്റൻ), കെ.എം ആസിഫ്, സാം ബില്ലിങ്സ്, ചൈതന്യ ബിഷ്ണോയ്, െഡ്വയ്ൻ ബ്രാവോ, ദീപക് ചഹർ, ഫാഫ് ഡു പ്ലസിസ്, ഋതുരാജ് ഗെയ്ക്വാദ്, ഹർഭജൻ സിങ്, ഇംറാൻ താഹിർ, രവീന്ദ്ര ജഡേജ, കേദാർ ജാദവ്, നാരായൺ ജഗദീഷൻ, ലുങ്കി എൻഗിഡി, സുരേഷ് റെയ്ന, മോനു കുമാർ, മിച്ചൽ സാറ്റ്നർ, കരൺ ശർമ, മോഹിത് ശർമ, ധ്രുവ് ഷോരി, ശർദുൽ ഠാകൂർ, മുരളി വിജയ്, ഷെയ്ൻ വാട്സൺ, ഡേവിഡ് വില്ലി.
കരുത്ത്
എല്ലാ സീസണിലും സന്തുലിത ടീമുമായാണ് ചെന്നൈ സൂപ്പർ കിങ്സ് എത്തുക. ടീമിെൻറ കുതിപ്പിെൻറ രഹസ്യവും ഇതുതന്നെ. ഏതു പ്രതികൂല സാഹചര്യത്തിലും കളിപിടിക്കാൻ കഴിയുന്നത് ഇതുകൊണ്ടാണ്. ട്വൻറി20യിൽ ഇന്ത്യൻ ടീമിെൻറ ആണിക്കല്ലായ റായുഡു, ധോണി, ജാദവ്, റെയ്ന എന്നിവർ ബാറ്റിങ്ങിലെ നിർണായക ഘടകമാവുന്നു. വിദേശതാരങ്ങൾ കൂടി ചേരുേമ്പാൾ, പതിവുപോലെ റൺസ് കണ്ടെത്താൻ ചെന്നൈക്കാവും. ഒാപണിങ്ങിൽ റായുഡുവും വാട്സണുമായിരിക്കും. അല്ലെങ്കിൽ ഡുപ്ലസിസ് എത്തും. ലോ ഒഡറിൽ ബില്ലിങ്സ്, ജദേജ, ബ്രാവോ എന്നിവരായിരിക്കും. ഏറക്കുറെ താരങ്ങളെല്ലാം സമീപകാലത്ത് ഫോമിലേക്ക് തിരിച്ചെത്തിയതും ചെന്നൈക്ക് പ്രതീക്ഷ നൽകുന്നു. ബിഗ് ബാഷിലും പാകിസ്താൻ സൂപ്പർ ലീഗിലും ബാറ്റിങ് വിസ്ഫോടനം തീർത്താണ് വാട്സണിെൻറ വരവ്. ദക്ഷിണാഫ്രിക്കക്കായി എല്ലാ ഫോർമാറ്റിലും ഡു പ്ലസിസ് തിളങ്ങിനിൽക്കുകയാണ്. 2019ൽ ധോണിയും ‘വേറെ ലെവലായി’. ഒപ്പം റായുഡു, റെയ്ന, ബ്രാവോ എന്നിവരും ഫോമിലേക്കെത്തിയാൽ കഴിഞ്ഞ സീസണിലെ റെക്കോഡ് ഗ്രൂപ് സ്റ്റേജ് റൺസായ 2488ലേക്ക് ഇത്തവണയും എത്താം.
ദൗർബല്യം
ബൗളിങ്ങിലാണ് പ്രധാന പോരായ്മ. ബാറ്റിങ് ഡിപാർട്മെൻറിനൊത്ത പ്രകടനം ഇവരിൽ നിന്നുണ്ടാവുമോയെന്നതാണ് പ്രശ്നം. പ്രധാന ബൗളർമാർക്കൊപ്പം പാർട്ടൈമർമാരായ വാട്സൺ, റൈനയെയും ആശ്രയിച്ച് ഇത്തവണ മുന്നോട്ടു പോകാനാവുമോയെന്ന ആശങ്കയുണ്ട്. ഡെഡ് ഒാവറുകളിൽ കഴിഞ്ഞ സീസണിൽ ബ്രാവോക്ക് നന്നായി അടികൊണ്ടതാണ്.
വിദേശസഹായം
ചെന്നൈയുടെ റൺസൊഴുക്കിൽ പ്രധാന ഘടകം വിദേശ താരങ്ങളാണ്. വാട്സണും ഡുപ്ലസിസിസും ഒപ്പം കഴിഞ്ഞ സീസണിൽ കുറച്ചുമാത്രം അവസരം ലഭിച്ച സാം ബില്ലിങ്സും മറ്റൊരു ഇംഗ്ലീഷ് താരമായ ഡേവിഡ് വില്ലിയും വലിയ സംഭാവന നൽകുന്നു. ബൗളിങ്ങിൽ ലുങ്കി എൻഗിഡി, മിച്ചൽ സാറ്റ്നർ, ഇംറാൻ താഹിർ എന്നിവരും നല്ല ഫോമിലാണ്.