ചെന്നൈ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ആദ്യ െഎ.പി.എൽ മത്സരത്തിലെ വരുമാനം നൽകുമെന്ന് ചെൈന്ന സൂപ്പർ കിങ്സ്. നായകൻ മഹേന്ദ്ര സിങ് ധോണിയായിരിക്കും തുക കൈമാറുക. സൂപ്പർ കിങ്സ് ഡയരക്ടർ രാഗേഷ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
എം.എ ചിദംബരം സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയായിരിക്കും ചെന്നൈയുടെ ഉദ്ഘാടന മത്സരം. ആവേശപ്പോരാട്ടത്തിനുള്ള ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റഴിച്ചിരുന്നു