ലോസന്നെ: അടുത്ത ജനുവരിയിൽ സജീവമാകുന്ന ട്രാൻസ്ഫർ ജാലകം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിക്കായും തുറന്നിടും. കൗമാര താരങ്ങളെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന് ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്കിൽ സ്പോർട്സ് ആർബിട്രേഷൻ കോടതി ഇളവ് അനുവദിച്ചു.
രണ്ട് ട്രാൻസ്ഫർ ജാലകങ്ങളിൽ വിലക്കിയ ഫിഫയുടെ നടപടി ചെൽസി നൽകിയ അപ്പീലിനെത്തുടർന്ന് കോടതി ഒന്നാക്കി ചുരുക്കി. പിഴത്തുകയും പകുതിയായി കുറച്ചു. ഇക്കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, സൂപ്പർ താരം ഏഡൻ ഹസാഡ് ടീം വിട്ടതും ട്രാൻസ്ഫർ വിലക്കും ലവലേശം ഏശാത്ത ചെൽസി മുൻ താരം ഫ്രാങ്ക് ലംപാർഡിെൻറ ശിക്ഷണത്തിൽ പ്രീമിയർ ലീഗ് പോയൻറ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിച്ച് മുന്നേറുകയാണ്.