
പാക് കോച്ച് മിർക്കി ആർതർ ചാമ്പ്യൻസ് ട്രോഫിയുമായി
ലോക ക്രിക്കറ്റിനോട് ആർതർക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത് ഒരു കാര്യം മാത്രമാണ്. പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ മറ്റുരാജ്യങ്ങൾ തയാറാവണം. ഒരു ഭീകരാക്രമണത്തിെൻറ േപരിൽ പാകിസ്താനിൽ മികച്ച ക്രിക്കറ്റ് മത്സരങ്ങൾ ഇല്ലാതായിട്ട് വർഷം എട്ടായി. ക്രിക്കറ്റിനെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന ആരാധകർക്കു കൂടിയാണ് താൻ ആവശ്യപ്പെടുന്നതെന്നും ആർതർ അറിയിച്ചു.
2009ൽ പാകിസ്താൻ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരായ ഭീകരവാദ ആക്രമണത്തിനുശേഷം പ്രമുഖ ടീമുകളൊന്നും പാകിസ്താനിൽ മത്സരം കളിച്ചിരുന്നില്ല. ‘ ഇൗ വിജയത്തിലൂടെ പാക് ക്രിക്കറ്റ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകും. പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ ഇനി എല്ലാ രാജ്യങ്ങളും തയാറാവുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബറിൽ ലോകഇലവൻ ട്വൻറി20 മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.’ ‘‘മുൻനിര ടീമുകളോട് വർഷങ്ങളോളം ഹോം മത്സരങ്ങൾ കളിക്കാത്ത പാകിസ്താന് ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചത് ഒരുപിടി ഹീറോകളെയാണ്. ഇൗ വിജയം പാക് ക്രിക്കറ്റിെൻറ പുതിയ അധ്യായത്തിലേക്കുള്ള കാൽവെപ്പാണെന്നതിൽ സംശയമില്ല. വിജയത്തിെൻറ മുഴുവൻ െക്രഡിറ്റും ക്യാപ്റ്റൻ സർഫറാസ് അഹ്മദിനും സഹകളിക്കാർക്കും നൽകുന്നു’’- ആർതർ പറഞ്ഞു.