Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം
text_fieldsbookmark_border
ലണ്ടൻ: എട്ടാമത് െഎ.സി.സി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച തുടക്കം. ഇംഗ്ലണ്ടും വെയിൽസും വേദിയാവുന്ന ടൂർണമെൻറിൽ രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ മത്സരിക്കും. ഉദ്ഘാടന മത്സരത്തിൽ വ്യാഴാഴ്ച ഗ്രൂപ് ‘എ’യിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ആസ്ട്രേലിയയും ന്യൂസിലൻഡുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ് ‘ബി’യിൽ മൂന്നിന് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ജൂൺ നാലിന് നിലവിലെ ജേതാക്കളായ ഇന്ത്യ, പാകിസ്താനെ നേരിടും.
ഒരാഴ്ച മുമ്പ് മാഞ്ചസ്റ്ററിലുണ്ടായ ചാവേർ സ്ഫോടനത്തിെൻറ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ടൂർണമെൻറിന് ഒരുക്കിയത്. ടീമംഗങ്ങൾ താമസിക്കുന്ന ഹോട്ടലുകളിലും സ്റ്റേഡിയങ്ങളിലും സുരക്ഷ കൂടുതൽ ശക്തമാക്കി.
ഒരാഴ്ച മുമ്പ് മാഞ്ചസ്റ്ററിലുണ്ടായ ചാവേർ സ്ഫോടനത്തിെൻറ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ടൂർണമെൻറിന് ഒരുക്കിയത്. ടീമംഗങ്ങൾ താമസിക്കുന്ന ഹോട്ടലുകളിലും സ്റ്റേഡിയങ്ങളിലും സുരക്ഷ കൂടുതൽ ശക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story