Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗ്ലാദേശിനും ഇംഗ്ലണ്ടിനും കൂറ്റൻ സ്കോർ
text_fieldsbookmark_border
ലണ്ടൻ: ചാമ്പ്യൻസ് ട്രോഫിക്കു മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ പാകിസ്താനെതിരെ ബംഗ്ലാദേശിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ് തെരെഞ്ഞടുത്ത ബംഗ്ലാദേശ് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 341 റൺസാണ് അടിച്ചുകൂട്ടിയത്. ഒാപണർ തമീം ഇഖ്ബാലിെൻറ സെഞ്ച്വറിയിലാണ് (102) ബംഗ്ലാദേശിന് കൂറ്റൻ സ്കോർ കണ്ടെത്താനായത്. 93 പന്തിൽ നാലു സിക്സും ഒമ്പതു ഫോറും അതിർത്തി കടത്തിയാണ് തമീം 102 റൺസെടുത്തത്്. തമീമിനു പുറമെ ഇംറുൽ ഖൈസും (61) മുഷ്ഫിഖുറഹീമും (46) തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഒടുവിൽ വിവരം കിട്ടുേമ്പാൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനും കൂറ്റൻ സ്കോർ. പരിക്കുമാറി തിരിച്ചെത്തിയ ഒാൾറൗണ്ടർ ബെൻ സ്റ്റോക്സ് 101 റൺസുമായി തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ട് 330 റൺസ് അടിച്ചുകൂട്ടി. സ്റ്റോക്സിെൻറ രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. ക്യാപ്റ്റൻ ഒയിൻ മോർഗൻ 45ഉം ജോസ് ബട്ട്ലർ 65ഉം റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവിൽ വിവരം കിട്ടുേമ്പാൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തിട്ടുണ്ട്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story