ചെന്നൈ: പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമാണ് ലെഗ് സ്പിന ്നർ യുസ്വേന്ദ്ര ചഹൽ. ക്രിക്കറ്റിലേക്ക് ചുവടുമാറും മുമ്പ് ചതുരംഗക്കളത്തിൽ മിന്ന ിത്തിളങ്ങിയ ഒരുഭൂതകാലവും ചഹലിനുണ്ട്. ലോക്ഡൗണിനെത്തുടർന്ന് വീണുകിട്ടിയ അവ ധിക്കാലത്ത് തെൻറ പഴയ കളിയിലേക്ക് തിരിച്ചുപോയിരിക്കുകയാണ് മുൻ അണ്ടർ 12 ദേശീയ ചാമ്പ്യൻ കൂടിയായ 29കാരൻ.
ഞായറാഴ്ച ചെസ്.കോം ഒരുക്കിയ ഓൺലൈൻ മത്സരത്തിലൂടെയാണ് ചഹൽ വീണ്ടും കരുക്കൾ നീക്കിയത്. ഗ്രാൻഡ്മാസ്റ്റർമാരായ ആർ. പ്രഗ്നാനന്ദ, ബി.അധിപൻ, നിഹാൽ സരിൻ, കാർത്തികേയൻ മുരളി എന്നിവരായിരുന്നു ചഹലിെൻറ എതിരാളികൾ.
ക്രിക്കറ്റിനോടായിരുന്നു ഇഷ്ടക്കൂടുതലെന്നും അതിനാലാണ് ചെസ്സിൽ ശോഭിച്ച് നിൽക്കെ ക്രിക്കറ്റിലേക്ക് മാറിയതെന്നും മത്സരത്തിന് മുമ്പ് ഗ്രാന്‍ഡ് മാസ്റ്റര്‍ അഭിജിത് ഗുപ്ത, ഇൻറര്‍നാഷനല്‍ മാസ്റ്റര്‍ രാകേഷ് കുല്‍ക്കര്‍ണി എന്നിവരുമായി നടത്തിയ സംഭാഷണത്തില്‍ ചഹൽ പറഞ്ഞു.
ഗ്രൗണ്ടിൽ ക്ഷമയോടെ നിൽക്കാൻ ചെസ് മത്സരത്തിലെ പരിചയം തനിക്ക് തുണയായിട്ടുണ്ടെന്നും ചഹൽ കൂട്ടിച്ചേർത്തു. മുമ്പ് ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് താരം ലോക ചെസ് ഫെഡറേഷെൻറ (ഫിഡെ) വെബ്സൈറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 1956 ആണ് ചഹലിെൻറ റേറ്റിങ്.