യുവരാജ് സിങ്ങിനെതിരെ ഗാർഹിക പീഡനത്തിന് കേസ്
text_fieldsന്യൂഡൽഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. സഹോദരൻ സരോവർ സിങ്ങിന്‍റെ ഭാര്യ ആകാൻക്ഷ ശർമ്മയാണ് കേസ് നൽകിയത്. യുവരാജിനെ കൂടാതെ സരോവർ സിങ്ങിനും അമ്മ ശബ്നം സിങ്ങിനെതിരെയും ആകാൻക്ഷ പരാതി നൽകിയിട്ടുണ്ട്. വീട്ടിൽ എല്ലാവരും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും,സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും തനിക്കില്ലായിരുന്നുവെന്നും ആകാൻക്ഷ പരാതിയിൽ പറയുന്നു.
സരോവരും,അമ്മയും ചേർന്ന് കുഞ്ഞിനായി തന്നിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അമ്മയെ അനുസരിക്കാതെ വീട്ടിൽ നിൽക്കേണ്ടെന്ന് യുവരാജ് തന്നെ ഭീക്ഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ആകാൻക്ഷ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്ന ശബ്നം സിംങ്ങിന്‍റെ ആരോപണത്തിനോട് മറപടിയായി യുവരാജിനും സരോവരിനും ഒപ്പമിരുന്നുവരെ താൻ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗവും മറ്റ് ആരോപണങ്ങളും തന്നെ പുറത്താക്കിയതിന് ഭർത്താവിന്‍റെ അമ്മ പറഞ്ഞ ന്യായീകരണം മാത്രമാണെന്നും ആകാൻക്ഷ പറയുന്നു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആകാൻക്ഷ കേസ് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.വാർത്ത ആകാൻക്ഷയുടെ അഭിഭാഷക സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാർഥി കൂടിയായിരുന്നു ആകാൻക്ഷ.
