പെർത്ത്: ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിെൻറ നാലാംദിനവും തമ്മിൽ ഉരസി ഇരു ക്യാപ്റ്റന്മാ രും. ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് പുരോഗമിക്കെവ 71ാം ഒാവറിൽ അമ്പയറായ ക്രിസ് ജൊഫാനിക്കു മുമ്പിൽവെച്ചാണ് ഇന ്ത്യൻ നായകൻ വിരാട് കോഹ്ലിയും ഒാസീസ് നായകൻ ടിം പെയ്നും തമ്മിൽ വാക്കേറ്റമുണ്ടായത്.
ക്യാപ്റ്റന്മാർ അതിരുവിട്ടതോടെ ഇരുവരെയും ശാസിച്ച ജെഫാനി, നിങ്ങൾ ക്യാപ്റ്റന്മാരാണെന്ന് ഓർമപ്പെടുത്താനും മറന്നില്ല. ഉസ്മാൻ ഖ്വാജക്കൊപ്പം മികച്ച രീതിയിൽ ഇന്നിങ്സ് മുന്നോട്ടു നയിക്കവേ റൺസ് പൂർത്തിയാക്കാനായി നോൺ സ്ട്രൈക്കർ എൻഡിലേക്ക് ഒാടിയെത്തിയ പെയ്നിെൻറ അരികിലേക്ക് വന്നാണ് കോഹ്ലി പ്രകോപിപ്പിക്കാൻ ശ്രമിച്ചത്.
മൂന്നാം ദിനത്തിലെ അവസാന ഓവറില്‍ പെയ്‌നെ പുറത്താക്കാന്‍ ഇന്ത്യന്‍ ടീം ഒന്നാകെ അപ്പീല്‍ ചെയ്തതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങവെ ഇരുവരും പരസ്പരം പ്രകോപനം സൃഷ്ടിച്ച് സംസാരിക്കുകയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2018 3:48 PM GMT Updated On
date_range 2018-12-17T21:18:49+05:30അമ്പയർ സാക്ഷി; കൊമ്പുകോർത്ത് ഇന്ത്യ-ആസ്ട്രേലിയ നായകന്മാർ
text_fieldsNext Story