Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇം​ഗ്ല​ണ്ടി​ൽ...

ഇം​ഗ്ല​ണ്ടി​ൽ ത​ക​രു​മോ സ​ചി​െൻറ റെ​ക്കോ​ഡ​്​ ?

text_fields
bookmark_border
sachin
cancel

ല​ണ്ട​ൻ: റ​ൺ​സൊ​ഴു​കു​ന്ന പി​ച്ചാ​യി​രി​ക്കും ഇം​ഗ്ല​ണ്ടി​ലെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ഇം​ഗ്ല​ണ് ട്​-​പാ​കി​സ്​​താ​ൻ പ​ര​മ്പ​ര അ​താ​ണ്​ തെ​ളി​യി​ക്കു​ന്ന​ത്. ക​ളി​ച്ച എ​ല്ലാ​ മ​ത്സ​ര​ങ്ങ​ളി​ലും മു​ന്നൂ​റ ി​ല​ധി​കം റ​ൺ​സ്​ നേ​ടി​യി​രി​ക്കു​ന്നു. ബൗ​ള​ർ​മാ​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യേ​ക്കാ​വു​ന്ന ഇം​ഗ്ലീ​ ഷ്​ പി​ച്ചു​ക​ളി​ൽ, നീ​ണ്ട 16 വ​ർ​ഷ​ക്കാ​ല​മാ​യി ഇ​ള​കാ​തി​രി​ക്കു​ന്ന സാ​ക്ഷാ​ൽ സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ ഒ​ രു റെ​ക്കോ​ഡ്​ ത​ക​രു​മോ​യെ​ന്നാ​ണ്​ ക്രി​ക്ക​റ്റ്​ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്​. 2003 ദക്ഷിണാഫ്രിക്കയിൽ ന​ട​ന്ന ലോ​ക​ക​പ്പി​ൽ സ​ചി​ൻ അ​ടി​ച്ചു കൂ​ട്ടി​യ​ത്​ 673 റ​ൺ​സാ​ണ്. ഒ​രു ലോ​ക​ക​പ്പി​ൽ ഇ​ത്ര​യും റ​ൺ​സെ​ടു​ ത്ത താ​രം സ​ചി​ൻ മാ​ത്ര​മാ​ണ്. ശേ​ഷം മാ​ത്യൂ ഹെ​യ്​​ഡ​ൻ(659-2007), മ​ഹേ​ല ജ​യ​വ​ർ​ധ​നെ (548-2007), മാ​ർ​ടി​ൻ ഗു​പ്​​റ്റി​ൽ ( 547-2015) എ​ന്നി​വ​രെ​ല്ലാം ഇ​തു ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു നോ​ക്കി​യെ​ങ്കി​ലും ര​ക്ഷ​യു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഇം​ഗ്ലീ​ഷ്​ മ​ണ്ണി​ൽ ഇൗ ​റെ​ക്കോ​ഡ്​ സ്വ​ന്തം​ പേ​രി​ലാ​ക്കാ​ൻ സാ​ധ്യ​യു​ള്ള ചി​ല​രു​ണ്ട്.

Kohli

വി​രാ​ട്​ കോ​ഹ്​​ലി: പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യാ​ണ്. 2011(282 റ​ൺ​സ്), 2015 (305 റ​ൺ​സ്) ലോ​ക​ക​പ്പി​ൽ കോ​ഹ്​​ലി​ക്ക്​ വ​ര​വ​റി​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും 2015നു ​ശേ​ഷം ബാ​റ്റി​ങ്​​ വി​സ്​​ഫോ​ട​നം കാ​ഴ്​​ച്ച​വെ​ച്ച താ​ര​മാ​ണ്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ. തു​ട​ർ​ച്ച​യാ​യി ര​ണ്ടു വ​ർ​ഷം 1000ത്തി​ല​ധി​കം റ​ൺ​സ്​ നേ​ടി​യ താ​രം ഇൗ ​വ​ർ​ഷം മൂ​ന്ന്​ സെ​ഞ്ച്വ​റി​യു​മാ​യി 611 റ​ൺ​സ്​ കു​റി​ച്ചു ക​ഴി​ഞ്ഞു. ​െഎ.​പി.​എ​ല്ലി​ൽ ഒ​രു സെ​ഞ്ച്വ​റി​യ​ട​ക്കം 464 റ​ൺ​സ്. റൗ​ണ്ട്​ റോ​ബി​ൻ രീ​തി​യാ​യ​തി​നാ​ൽ എ​ല്ലാം ടീ​മു​ക​ളോ​ടും ഏ​റ്റു​മു​ട്ടാ​നു​ള്ള അ​വ​സ​ര​വും വി​രാ​ടി​ന്​ വ​ന്നെ​ത്തും. സ​മീ​പ​കാ​ല​ത്തെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ചാ​ൽ കോ​ഹ്​​ലി ഇം​ഗ്ല​ണ്ടി​ൽ അ​ത്ഭു​തം കാ​ണി​ച്ചേ​ക്കും. സ​ച്ചി​​​െൻറ റെ​​ക്കോ​ഡ്​ ഇ​ത്ത​വ​ണ ത​ക​ർ​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​ത്​ വി​രാ​ടി​​​െൻറ ബാ​റ്റി​ൽ​നി​ന്നാ​വ​െ​ട്ട​യെ​ന്നാ​ണ്​ ആ​രാ​ധ​ക​രു​ടെ പ്രാ​ർ​ഥ​ന.

jonny-bairstow

ജോ​ണി ബെ​യ​ർ​സ്​​റ്റോ: ഇം​ഗ്ലീ​ഷ്​ ടീ​മി​ലെ ടോ​പ്​ ഫോ​മി​ലു​ള്ള താ​രം. ഇൗ​യി​ടെ അ​വ​സാ​നി​ച്ച ​െഎ.​പി.​എ​ല്ലി​ൽ സ​ൺ റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദി​നു വേ​ണ്ടി 10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ഒ​രു ​െസ​ഞ്ച്വ​റി​യ​ട​ക്കം 445 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി. 157.24 ആ​യി​രു​ന്നു സ്​​ട്രൈ​ക്​​ റേ​റ്റ്. പാ​കി​സ്​​താ​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ സെ​ഞ്ച്വ​റി​യും അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി ലോ​ക​ക​പ്പ്​ ദി​ന​ങ്ങ​ളി​ലെ പൂ​ര​ത്തി​​​െൻറ ​വ​ര​വ​റി​യി​ച്ചു. ഇൗ ​വ​ർ​ഷം 400ല​ധി​കം റ​ൺ​സ്​ നേ​ടി​ക്ക​ഴി​ഞ്ഞു. ബെ​യ​ർ​സ്​​റ്റോ​യു​ടെ വി​ക്ക​റ്റ്​ വീ​ഴ്​​ത്താ​ൻ ബൗ​ള​ർ​മാ​ർ ന​ന്നാ​യി വി​യ​ർ​ക്കേ​ണ്ടി വ​രും.

gayle

ക്രി​സ്​​ഗെ​യ്​​ൽ: ഇൗ ​ലി​സ്​​റ്റി​ൽ ക്രി​സ്​​ഗെ​യ്​​ലി​നെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്​ ഒ​രു പ​ക്ഷേ, ത​ർ​ക്ക​വി​ഷ​യ​മാ​യി​രി​ക്കും. പ്രാ​യം​കൊ​ണ്ട്​ അ​ങ്ങെ​ത്തി​യ വി​ൻ​ഡീ​സ്​ വൈ​സ്​ ക്യാ​പ്​​റ്റ​ൻ ഇം​ഗ്ലീ​ഷ്​ മ​ണ്ണി​ൽ അ​ത്ഭു​തം കാ​ട്ടാ​നാ​വു​മോ? എ​ന്നാ​ൽ, സ​മീ​പ പ്ര​ക​ട​ന​ങ്ങ​ൾ ആ ​സാ​ധ്യ​ത ത​ള്ളു​ന്നി​ല്ല. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ഗെ​യ്​​ൽ വീ​ണ്ടും ഫോ​മി​ലേ​ക്കെ​ത്തി​യെ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടു സെ​ഞ്ച്വ​റി​യും ര​ണ്ടു അ​ർ​ധ​സെ​ഞ്ച്വ​റി​യു​ട​ക്കം 424 റ​ൺ​സ്. ​പി​ന്നാ​ലെ ​െഎ.​പി.​എ​ല്ലി​ൽ 490 റ​ൺ​സ്. ​െഎ.​പി.​എ​ല്ലി​നി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ്രാ​യ​മൊ​രു പ്ര​ശ്​​നാ​മാ​ണോ​യെ​ന്ന്​ ഇം​ഗ്ല​ണ്ടി​ൽ കാ​ണാ​മെ​ന്നും ക്രി​സ്​ ഗെ​യ്​​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.

warner.

ഡേ​വി​ഡ്​ വാ​ർ​ണ​ർ: വി​ല​ക്ക്​ ക​ഴി​ഞ്ഞ്​ തി​രി​ച്ച​ത്തി​യ ഡേ​വി​ഡ്​ വാ​ർ​ണ​റു​ടെ ബാ​റ്റ്​​ങ്​ വീ​ര്യം ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന്​ ഇൗ ​െ​എ.​പി.​എ​ല്ലോ​ടെ തെ​ളി​ഞ്ഞു. വാ​ർ​ണ​റി​നു​ള്ള ആ​സ്​​ട്രേ​ലി​യ​ൻ സെ​ല​ക്​​ട​ർ​മാ​രു​ടെ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ​െഎ.​പി.​എ​ൽ. അ​വ​സ​രം പാ​ഴാ​ക്കാ​തെ വാ​ർ​ണ​ർ ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്​​തു. ഒ​രു സെ​ഞ്ച്വ​റി​യും എ​ട്ട്​ അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​ണ്​ ഇൗ ​സീ​സ​ൺ ​​െഎ.​പി.​എ​ല്ലി​ൽ വാ​ർ​ണ​ർ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും 692 റ​ൺ​സു​മാ​യി ഒാ​റ​ഞ്ച്​ ക്യാ​പ്പും​ സ്വ​ന്ത​മാ​ക്കി. മാ​സ്​​റ്റ​ർ ബ്ലാ​സ്​​റ്റ​റെ ഇ​ത്ത​വ​ണ ഡേ​വി​ഡ്​ വാ​ർ​ണ​ർ മ​റി​ക​ട​ന്നാ​ൽ അ​തി​ൽ അ​ത്ഭു​തം ഒ​ട്ടും വേ​ണ്ട​തി​ല്ല.

rohit-sharma

രോ​ഹി​ത്​ ശ​ർ​മ: ​െഎ.​പി.​എ​ല്ലി​ൽ ​​ഫ്ലോ​പ്പാ​ണെ​ങ്കി​ലും രോ​ഹി​തി​നെ ഇൗ ​ലി​സ്​​റ്റി​ൽ​നി​ന്ന്​ ത​ള്ളാ​നാ​വി​ല്ല. 2017ലും 2018​ലും 1000 റ​ൺ​സ്​ തി​ക​ച്ച താ​രം ഏ​ക​ദി​ന​ത്തി​ൽ സ്​​ഥി​ര​ത​യു​ള്ള ക​ളി​ക്കാ​ര​നാ​ണ്. ഇൗ ​സീ​സ​ണി​ൽ ഇ​തു​വ​രെ 556 റ​ൺ​സ്​ കു​റി​ച്ചി​ട്ടു​ള്ള രോ​ഹി​ത്​ ഫോ​മി​ലേ​ക്കെ​ത്തി​യാ​ൽ ബാ​റ്റി​ങ്​ പി​ച്ചി​ൽ റ​ൺ​മ​ല ക​ണ്ടെ​ത്തി​യേ​ക്കും.

Show Full Article
TAGS:ICC World Cup 2019 world cup cricket Sachin&39;s Record sports news malayalam news 
News Summary - Can England Brake Shachin's Record - Sports News
Next Story