മെൽബൺ: പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് ഒമ്പതു മാസം വിലക്ക് നേരിട്ട ആസ്ട്രേലി യ താരം കാമറൂൺ ബാൻക്രോഫ്റ്റ് ശിക്ഷ പൂർത്തിയാക്കി ടീമിൽ തിരിച്ചെത്തി. ശനിയാഴ്ച വിലക്ക് കാലാവധി കഴിഞ്ഞതിനു പിന്നാലെ ബിഗ്ബാഷ് ടീമായ പെർത്ത് സ്ക്രോച്ചേഴ്സിനൊപ്പം താരം ചേർന്നു.
ഞായറാഴ്ച ഹൊബാർട്ട് ഹരികെയ്ൻസിനെതിരായ മത്സരത്തിലിറങ്ങും. കഴിഞ്ഞ മാർച്ചിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു പന്തുചുരണ്ടൽ വിവാദം. കൂട്ടുപ്രതികളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷമാണ് വിലക്ക്. വാർണറുടെ നിർദേശപ്രകാരം ബാൻക്രോഫ്റ്റായിരുന്നു പന്തിൽ കൃത്രിമം നടത്തിയത്.