Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎന്നെ മഹിയെന്നോ...

എന്നെ മഹിയെന്നോ ധോനിയെന്നോ​ വിളിക്കൂ; സർ എന്നു വിളിക്കല്ലേ; ചാഹലിനോട്​  ധോനി 

text_fields
bookmark_border
dhoni-chahal
cancel

രണ്ട്​ വർഷം മുമ്പ്​ സിംബാബ്​വെക്കെതിരായ ഏകദിന സീരീസിലാണ്​​ ഇന്ത്യൻ ലെഗ്​ സ്പിന്നർ യുസ്​വേന്ദ്ര ചാഹൽ അന്താരാഷ്​ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്​. അന്ന്​ ഇന്ത്യൻ നായകനായിരുന്ന മഹേന്ദ്ര സിങ്​ ധോനിയുമായുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ്​ ചാഹൽ. ആദ്യമായി ധോനിയെ കണ്ട ചാഹൽ അദ്ദേഹത്തെ ‘സർ’ എന്നുവിളിച്ചതിന്​ ശേഷമുണ്ടായ സംഭവമാണ്​ വിവരിച്ചത്​.

വളർന്നുവരുന്ന ഒരു ക്രിക്കറ്റ്​ താരത്തിന്​ ധോനിയെപ്പോലൊരു ലെജൻഡിനെ ആദ്യം കാണുന്നതും സംസാരിക്കുന്നതുമൊക്കെ വളരെ പേടിയുള്ള കാര്യമാണ്​. എന്നാൽ ധോനി ആർക്കും അടുത്തു പോയി ധൈര്യമായി സംസാരിക്കാവുന്ന പ്രകൃതമുള്ളയാളാണ്​ ചാഹൽ പറഞ്ഞു തുടങ്ങി.

എ​​െൻറ ആദ്യ അന്താരാഷ്​ട്ര ഏകദിന മത്സരത്തിൽ ഞാൻ തൊപ്പി സ്വീകരിച്ചത്​ നായകൻ ധോനിയിൽ നിന്നായിരുന്നു. അദ്ദേഹം ഒരു ലെജൻഡാണല്ലോ?. ഞാൻ ആദ്യമായിട്ടായിരുന്നു ധോനിയെ കാണുന്നതും. അദ്ദേഹത്തി​​െൻറ മുന്നിൽ പോയി നിൽക്കാൻ പോലും ഭയമായിരുന്നു. എന്നാൽ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തി​​െൻറ പെരുമാറ്റം അത്രയും കൂളായിട്ടായിരുന്നു ധോനി എന്നോട്​ സംസാരിച്ചത്​​.

ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ ‘സർ’ എന്ന്​ വിളിച്ചാണ്​ തുടങ്ങിയത്​. എന്നാൽ കുറച്ചു കഴിഞ്ഞ്​ എന്നെ അടുത്ത്​ വിളിച്ച​ ധോനി ‘എന്നെ മഹി എന്നോ ധോനിയെന്നോ മഹേന്ദ്ര സിങ് ധോനിയെന്നോ വിളിക്കൂ എന്നാൽ സർ എന്ന്​ വിളിക്കരുതെന്ന്’​ അപേക്ഷിച്ചു. ഒരു വെബ്​ ചാറ്റ്​ ഷോയിലാണ്​ ചാഹൽ ധോനിയുമായുള്ള അനുഭവം വിവരിച്ചത്​.

ആസ്​ട്രേലിയയുടെ ഒാൾറൗണ്ടറായിരുന്ന ആൻഡ്ര്യൂ സൈമണ്ട്​സുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും ചാഹൽ വാചാലനായി. മുംബൈ ഇന്ത്യൻസ്​ ടീമിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്ന കാലത്ത്​ ആദ്യമായി സൈമണ്ട്​സുമായി സംസാരിച്ചതും പിന്നീട്​ അടുത്ത സുഹൃത്തുക്കളായി മാറിയ കഥയുമാണ്​ ചാഹൽ പങ്കുവെച്ചത്​.

chahal-symonds

2011ലാണ്​ ഞാനും സൈമണ്ട്​സും പരിചയപ്പെടുന്നത്​. ​െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിലായിരുന്നു എ​​െൻറ അരങ്ങേറ്റം. അന്ന്​ അദ്ദേഹവും ടീമി​​െൻറ ഭാഗമായിരുന്നു. എ​​െൻറ റൂമി​​െൻറ തൊട്ടടുത്തായിരുന്ന ആസ്​ട്രേലിയൻ താരവും താമസിച്ചിരുന്നത്​. ഒരു ദിവസം അദ്ദേഹം എ​​െൻറ അടുത്ത്​ വന്ന്​ സംസാരിച്ചു.​ ഞങ്ങൾ ഒരുമിച്ച്​ നീന്താൻ പോയി.​ പിന്നീട്​ അദ്ദേഹം എ​​െൻറ നമ്പർ സംഘടിപ്പിച്ച്​ എന്നെ വിളിച്ചു.​ ഞങ്ങളൊരുമിച്ച്​ പുറത്തുപോയി. 

അന്ന്​ തുടങ്ങിയ ബന്ധമാണ്​. ഇന്നും തുടരുന്നു. ഞാൻ എപ്പോൾ ആസ്​ട്രേലിയയിൽ പോയാലും സൈമണ്ട്​സി​​െൻറ വീട്ടിൽ പോവാറുണ്ട്​. ഞങ്ങൾ ഒരുമിച്ച്​ ചൂണ്ടയിടാൻ പോവും​​. അദ്ദേഹത്തി​​െൻറ ഭാര്യ എനിക്ക്​ വേണ്ടി ബട്ടർ ചിക്കനുണ്ടാക്കാൻ പഠിച്ചു. ഞാൻ എപ്പോൾ വീട്​ സന്ദർശിച്ചാലും അവിടെ ബട്ടർ ചിക്കൻ റെഡിയായിരിക്കും. സൈമണ്ട്​സിനെ അടുത്തറിയുന്ന ഒരാളും പറയില്ല അദ്ദേഹം ഒരു ധിക്കാരിയായ മനുഷ്യൻ ആണെന്ന്​ ചാഹൽ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahendra Singh DhoniYuzvendra Chahalmalayalam newssports newsandrew symonds
News Summary - Call me Dhoni, call me Mahi but not sir: MS Dhoni had told Chahal-sports news
Next Story