Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റ്​ ബാറ്റ്​...

ക്രിക്കറ്റ്​ ബാറ്റ്​ വാങ്ങി നൽകുന്നത്​ പോലെ മക്കളുടെ​ കേൾവി പരിശോധന നിർബന്ധമാക്കണം -ബ്രെറ്റ്​ ലീ

text_fields
bookmark_border
ക്രിക്കറ്റ്​ ബാറ്റ്​ വാങ്ങി നൽകുന്നത്​ പോലെ മക്കളുടെ​ കേൾവി പരിശോധന നിർബന്ധമാക്കണം -ബ്രെറ്റ്​ ലീ
cancel

ആലപ്പുഴ: ഇന്ത്യയിൽ പിറന്ന്​ വീഴുന്ന ഒാരോ കുട്ടിക്കും മാതാപിതാക്കൾ ക്രിക്കറ്റ്​ ബാറ്റ്​ വാങ്ങിനൽകും. അതു​േ​പാലെ നവജാത ശിശുക്കളുടെ കേൾവി പരിശോധനയും നി‍ർബന്ധമാക്കണമെന്ന് മുൻ ആസ്ട്രേലിയൻ പേസ് ബൗളർ ബ്രെറ്റ് ലീ. ശ്രവണ പരിശോധന നിർബന്ധമാക്കണമെന്ന പ്രചാരണാർഥമാണ്​ കോക്ലിയറി​​െൻറ ആഗോള ഹിയറിങ്​ അംബാസഡർ ആയ ബ്രെറ്റ്​ ലീ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിയത്​.

പരിശോധന നിർബന്ധമാക്കിയാൽ കേൾവി പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. ഇക്കാര്യത്തിൽ കേരളത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടപ്പാക്കിയ പദ്ധതി മാതൃകാപരമാണ്. കേൾവി തകരാർ സംബന്ധിച്ച ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാൻ പദ്ധതിയുടെ ലക്ഷ്യം ജനങ്ങളിലെത്തണം. വിദ്യാഭ്യാസത്തിന് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. മാതാപിതാക്കളാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത്.
കോക്ലിയർ ഇംപ്ലാ​േൻറഷൻ വൻനഗരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു. ശ്രവണ സഹായി ഉപയോഗിക്കുന്നത് നാണക്കേടാണെന്ന് പറയുന്നവർ കണ്ണട ഉപയോഗിക്കുന്നവരെ കുറിച്ച് എന്ത്​ പറയുമെന്നും അദ്ദേഹം ചോദിച്ചു. ശ്രവണസഹായി ഉപയോഗിക്കുന്നൊരു താരം ലോകകപ്പിൽ കളിക്കുമെന്ന്​ തന്നെയാണ് ത​​െൻറ പ്രത്യാശയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിയറിങ് അംബാസഡർ എന്ന പദവി ഏറ്റെടുക്കാനുണ്ടായ സാഹചര്യവും അദ്ദേഹം വിവരിച്ചു. മകൻ പ്രിസ്​റ്റൻ ലീക്ക്​ നാല്​ വയസ്സുള്ള​പ്പോൾ അപകടത്തിൽ കേൾവിശക്തി പോയി. പക്ഷേ ഭാഗ്യംകൊണ്ട് തിരിച്ചു കിട്ടി. അപ്പോഴാണ് ഇതേ കുറിച്ച് തിരക്കിയതും ഉദ്യമങ്ങളുമായി സഹകരിക്കുന്നതും -അദ്ദേഹം കൂട്ടിച്ചേർത്തു.


മുണ്ടുടുത്ത്​ ചെണ്ട കൊട്ടി ​െബ്രറ്റ്​ ലീ
ആലപ്പുഴ: മെഡിക്കൽ കോളജ്​ ഒാഡിറ്റോറിയത്തിലേക്ക് പാഞ്ഞു​വന്ന കാറിന്​ ചുറ്റും വിദ്യാർഥികൾ ഒാടിക്കൂടി. വെടിക്കെട്ടിനൊപ്പം ശിങ്കാരിമേളവും ആരംഭിച്ചു. അണിനിരന്ന പുലികളിക്കിടയിലൂടെ കറുത്ത കണ്ണടയും സ്വർണക്കരയുള്ള മുണ്ടുമുടുത്ത് ആസ്​ട്രേലിയൻ ക്രിക്കറ്റ്​ പേസ്​ ബൗളർ െബ്രറ്റ് ​ലീ നടന്നു​വരുന്നു. ബാറ്റ്​സ്​മാന്​ നേരേ പാഞ്ഞടുക്കുന്ന വരവല്ല സിനിമ താരങ്ങളെ വെല്ലുന്നൊരു മാസ്​ എൻട്രി​. ഒാഡിറ്റോറിയത്തി​േലക്ക്​ കയറുംമു​േമ്പ സ്വീകരിക്കാനെത്തിയ മാവേലിക്കൊരു ഹസ്​തദാനം. നമസ്​കാരം’ ​െബ്രറ്റ്​ ലീ പറഞ്ഞ്​ തീരുംമു​േന്ന കരഘോഷം ആരംഭിച്ചു. ‘ഇവിടെ നല്ല കാറ്റുണ്ട്, അതു​കൊണ്ട്​ ഞാൻ മുണ്ട്​ കാര്യമായി ശ്രദ്ധിച്ചോളാം’ ലീയുടെ തമാശ ഗൂഗ്ലിയിൽ വേദിയുടെ ഗൗരവം ക്ലീൻ ബൗൾഡ്​.

നവജാത ശിശുക്കള്‍ക്ക്​ ശ്രവണ പരിശോധന നിര്‍ബന്ധമാക്കണമെന്ന ആശയം പ്രചരിപ്പിക്കാൻ കോക്ലിയറി​​െൻറ ആഗോള ഹിയറിങ് അംബാസഡറായാണ് ബ്രെറ്റ് ലീ ആലപ്പുഴ മെഡിക്കൽ കോളജ് സന്ദര്‍ശിച്ചത്​. സര്‍ക്കാര്‍ കേന്ദ്രങ്ങളിൽ ശ്രവണ പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാനമാണ് കേരളം. ഈ മേഖലയില്‍ കേരളം മികച്ച പുരോഗതിയാണ്​ കൈവരിച്ചിട്ടുള്ളതെന്ന്​​ ബ്രെറ്റ് ലീ പറഞ്ഞു. ഒരു കുട്ടിക്കും നിശ്ശബ്​ദ ലോകത്ത്​ ജീവിക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കാൻ നാം ഒരുമിച്ച്​ മുന്നേറണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരിട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻ ആരാ​െണന്ന ചോദ്യത്തിന്​ ഒരു നിമിഷത്തെ മൗനത്തിന്​ ശേഷം ബ്രെറ്റ്​ ലീ ഇൗണത്തിൽ പറഞ്ഞു - ‘സചിൻ.... സചിൻ’. സചിൻ ശനിയാഴ്​ച ഇവിടെ ഉ​െണ്ടന്നറിഞ്ഞ്​ വിളിച്ചിരുന്നു. പക്ഷേ, കാണാൻ സാധിച്ചില്ല.

1994ൽ കൊൽക്കത്തയിൽ റിക്ഷായിൽ കേട്ട മുക്കാബുല പാട്ടാണ് ഇന്ത്യയോടടുപ്പിച്ചത്. പ്രിയ ഗായിക ആഷാ ബോസ്​​േലയാണ്​. സംഗീതം അത്രക്കിഷ്​ടമാണ്​, ക്രിക്കറ്ററായി​െല്ലങ്കിൽ റോക്ക്​സ്​റ്റാർ ആയേനെ -ലീ പറഞ്ഞു. ഒരു പാട്ട് ​പാടണമെന്നുള്ള സദസ്സി​​െൻറ അഭ്യർഥന അദ്ദേഹം സ്​നേഹത്തോടെ നിരസിച്ചു. കോളജിലെ നാലാംവർഷ വിദ്യാർഥി അരുൺ രാഘവ് വരച്ച ലീയുടെ ചിത്രം സമ്മാനിച്ചു. ആസ്ട്രേലിയയിൽനിന്ന് കൊണ്ടുവന്ന ഉപഹാരം ലീ കോളജ് പ്രിൻസിപ്പൽ ഡോ. പുഷ്പലതക്ക്​ നൽകി. കോളജിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് ചെണ്ടയും കൊട്ടിയാണ് അ​ദ്ദേഹം മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brett lee
News Summary - brett lee
Next Story