മാഞ്ചസ്റ്റർ: വൈഡ് വിളിച്ച അമ്പയറോട് പ്രതിഷേധിച്ച വെസ്റ്റിൻഡീസ് താരം കാർലോ സ് ബ്രാത്വെയ്റ്റിന് പിഴ. മാച്ച് ഫീയുടെ 15 ശതമാനമാണ് െഎ.സി.സി അച്ചടക്ക ലംഘനകുറ്റം ചുമത്തി പിഴ വിധിച്ചത്. ഒരു ഡീമെറിറ്റ് പോയൻറും രേഖപ്പെടുത്തി.
ഇന്ത്യക്കെതിരെ പന്തെറിയുേമ്പാൾ 42ാം ഒാവറിലാണ് ബ്രാത്വെയ്റ്റിെൻറ പന്ത് അമ്പയർ വൈഡ് വിളിച്ചത്. എന്നാൽ, തീരുമാനം അംഗീകരിക്കാൻ മടിച്ച വിൻഡീസ് താരം അമ്പയറോട് പ്രതിഷേധിച്ചു. ലോകകപ്പിൽതന്നെ സമാനമായ സംഭവത്തിൽ ബ്രാത്വെയ്റ്റിനെതിരെ ഒരു ഡീമെറിറ്റ് പോയൻറുണ്ട്.