പെർത്ത്: ആസ്ട്രേലിയക്കെതിരെ പെർത്തിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ ്ലിയുടെ പെരുമാറ്റത്തെ വിമർശിച്ച് ഒാസീസ് മാധ്യമങ്ങും നിരവധിയാളുകൾ രംഗെത്തത് തുന്ന വേളയിൽ ആസ്ട്രേലിയയിൽനിന്നുതന്നെ താരത്തിന് ഗുഡ് സർട്ടിഫിക്കറ്റ്. ഇതിഹ ാസതാരം അലൻ ബോർഡറാണ് കോഹ്ലിക്ക് പിന്തുണയുമായെത്തിയത്.
താരത്തിെൻറ ആക്രമണോത്സുകതയെ പ്രശംസിച്ച ബോർഡർ കോഹ്ലിയെപ്പോലെ വികാരങ്ങള്‍ മറച്ചുവെക്കാത്ത കളിക്കാരെ ക്രിക്കറ്റിന് ആവശ്യമാണെന്നും പറഞ്ഞു. കോഹ്ലിയുടെത് പലപ്പോഴും അമിതാവേശമാണെന്ന് തോന്നാമെങ്കിലും അത് നല്ലതാണ്. കളിയോടുള്ള അഭിനിവേശമാണ് ഇത്തരത്തില്‍ പെരുമാറാന്‍ കോഹ്ലിയെ പ്രേരിപ്പിക്കുന്ന ഘടകം. തെൻറ ടീം വിക്കറ്റ് വീഴ്ത്തുേമ്പാൾ അത് ഇത്രമാത്രം ആവേശത്തോടെ ആഘോഷിക്കുന്ന മറ്റൊരു നായകനെ കണ്ടിട്ടില്ലെന്നും ബോര്‍ഡര്‍ പറഞ്ഞു.
ഒരു ക്യാപ്റ്റനെന്ന നിലയില്‍ വിദേശത്ത് നേടിയ വിജയങ്ങളാണ് എപ്പോഴും മികവിെൻറ അളവുകോലാകുകയെന്നും ബോര്‍ഡര്‍ കൂട്ടിച്ചേർത്തു. എതിർ ടീം നായകൻ ടിം പെയ്നുമായി വാേക്കറ്റത്തിലേർപ്പെട്ട കോഹ്ലിയെ മൈക്ക് ഹസി, മിച്ചൽ ജോൺസൺ, സഞ്ജയ് മഞ്ജരേക്കർ എന്നിവർ വിമർശിച്ചിരുന്നു