സഹീർഖാനും സാഗരികയും വിവാഹിതരാകുന്നു

15:15 PM
12/08/2017
saheer- sagarika

മുംബൈ: ക്രിക്കറ്റ് താരം സഹാർഖാനും ബോളിവുഡ് നടി സാഗരിക ഖഡ്ഗേയും ഈ വർഷം അവസാനം വിവാഹിതരാകുന്നു. തങ്ങൾ പ്രണയത്തിലാണെന്ന് ഏപ്രിൽ 24ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയെങ്കിലും വിവാഹം എന്ന് നടക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. 

കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന വിവാഹ നിശ്ചയ ചടങ്ങിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പത്താംസീസൺ കഴിഞ്ഞാലുടൻ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. 

ഇന്ത്യൻ വിവാഹത്തിന് ഒരു വർഷം മുൻപ് തന്നെ ഒരുക്കങ്ങൾ തുടങ്ങേണ്ടതുണ്ട്. എന്നാൽ സെലിബ്രിറ്റി കപ്പിൾ ഇതുവരെ ഒരുക്കങ്ങൾ തുടങ്ങിയില്ലെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. സാഗരിക പറയുന്നു- ഒരുക്കങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്തുതീർത്തിട്ടില്ല. നിങ്ങൾ വിശ്വസിക്കില്ല. വെന്യൂ ബുക്ക് ചെയ്തിട്ടില്ല. ഷോപ്പിങ് നടത്തിയിട്ടില്ല. എന്തായാലും താനും സഹീർ ഖാനും തമ്മിൽ ബന്ധം വളരെ നന്നായി പോകുന്നുവെന്ന് സാഗരിക പറഞ്ഞു. 

COMMENTS