Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈ്ളന്‍ഡ് ക്രിക്കറ്റ്: ഇന്ത്യക്ക് ജയം

text_fields
bookmark_border
ബൈ്ളന്‍ഡ് ക്രിക്കറ്റ്: ഇന്ത്യക്ക് ജയം
cancel
കൊച്ചി: കാഴ്ച പരിമിതരുടെ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ, ഓസ്ട്രേലിയയെ 128 റണ്‍സിന് പരാജയപ്പെടുത്തി. കൊച്ചി കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ആസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 20 ഓവറില്‍ 272 റണ്‍സെടുത്തു. സുനില്‍ 150 റണ്‍സും മലയാളിതാരം മുഹമ്മദ് ഫര്‍ഹാന്‍ 52 റണ്‍സുമെടുത്തു. മറുപടി, ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സുനിലാണ് മാന്‍ ഓഫ് ദ മാച്ച്. മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്, പി.ടി. തോമസ് എം.എല്‍.എ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. തിങ്കളാഴ്ചത്തെ മത്സരത്തില്‍ ആസ്ട്രേലിയ, ശ്രീലങ്കയെ നേരിടും.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - blind cricket
Next Story