മുംൈബ: വാഹനാപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മുൻ ഇന്ത്യൻ ബാറ്റ ്സ്മാൻ ജേക്കബ് മാർട്ടിന് ദേശീയ താരം ക്രുണാൽ പാണ്ഡ്യയുടെ വക ബ്ലാങ്ക് ചെക്ക്. ചികിത ്സക്കുള്ള ധനസമാഹരണത്തിന് മേൽനോട്ടം വഹിക്കുന്ന ബറോഡ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി സഞ്ജയ് പേട്ടലിനാണ് പാണ്ഡ്യ ചെക്ക് കൈമാറിയത്. ‘‘ദയവായി ആവശ്യമായ തുക എഴുതി എടുക്കൂ. പക്ഷേ, ഒരു ലക്ഷം രൂപയിൽ കുറയരുത്’’ - പാണ്ഡ്യ പറഞ്ഞു.
ബറോഡയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ മാർട്ടിന് കഴിഞ്ഞ ഡിസംബർ 28നാണ് അപകടം സംഭവിച്ചത്. കരളിനും ശ്വാസകോശത്തിനും മാരകമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ മാർട്ടിൻ അന്നു മുതൽ െവൻറിലേറ്ററിലാണ്. പ്രതിദിനം 70,000 ത്തിലേറെ രൂപയാണ് ചികിത്സക്കായി വേണ്ടിവരുന്നത്.