സൽമാൻ ഖാൻ ശാസിച്ചു; ശ്രീശാന്ത് തല തല്ലി പൊട്ടിച്ചു

08:43 AM
04/12/2018

മുംബൈ: ഹിന്ദി റിയാലിറ്റി ഷോ‌യായ ബിഗ് ബോസിനിടെ പരിക്കേറ്റ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോയിലെ മൽസരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു. 

ഇതിൽ ക്ഷുഭിതനായ ശ്രീശാന്ത് കുളിമുറിയില്‍ കയറി ദേഷ്യം നിയന്ത്രിക്കാനാവാതെ തല ചുമരിലിടിക്കുകയായിരുന്നു. ശ്രീശാന്ത് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി. ശ്രീശാന്ത് തിരിച്ചെത്തിയതായും പേടിക്കാന്‍ ഒന്നുമില്ലെന്നും ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി  പിന്നീട് ട്വിറ്ററിൽ കുറിച്ചു.


 

Loading...
COMMENTS