Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശാ​സ്​​ത്രി ജ​യി​ച്ചു;...

ശാ​സ്​​ത്രി ജ​യി​ച്ചു; ഗാം​ഗു​ലി തോ​റ്റു

text_fields
bookmark_border
ശാ​സ്​​ത്രി ജ​യി​ച്ചു; ഗാം​ഗു​ലി തോ​റ്റു
cancel

മും​ബൈ: ര​വി ശാ​സ്​​ത്രി​യു​ടെ പി​ടി​വാ​ശി ജ​യി​ച്ച​പ്പോ​ൾ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​ബൗ​ളി​ങ്​ കോ​ച്ചാ​യി ഭ​ര​ത്​ അ​രു​ണി​നെ നി​യ​മി​ച്ചു​കൊ​ണ്ട്​ ബി.​സി.​സി.​െ​എ തീ​രു​മാ​നം. മു​ഖ്യ കോ​ച്ചാ​യി നി​യ​മി​ത​നാ​യ ര​വി ശാ​സ്​​ത്രി​യു​ടെ പ​രി​ശീ​ല​ക​സം​ഘ​ത്തി​ൽ മു​ൻ ഇ​ന്ത്യ​ൻ പേ​സ​ർ സ​ഹീ​ർ​ഖാ​നെ ബൗ​ളി​ങ്​​ ​േകാ​ച്ചാ​യി നി​യ​മി​ക്കാ​നാ​യി​രു​ന്നു സൗ​ര​വ്​ ഗാം​ഗു​ലി, സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, വി.​വി.​എ​സ്. ല​ക്ഷ്​​മ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ ക്രി​ക്ക​റ്റ്​ അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ, ശാ​സ്​​ത്രി എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ബി.​സി.​സി.​െ​എ​യും സു​പ്രീം​കോ​ട​തി നി​മ​യി​ച്ച ക്രി​ക്ക​റ്റ്​ ഭ​ര​ണ​സ​മി​തി​യും സ​ഹീ​റി​നെ വെ​ട്ടി ഭ​ര​ത്​ അ​രു​ണി​​െൻറ നി​യ​മ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. 

ര​വി ശാ​സ്​​ത്രി ടെ​ക്​​നി​ക​ൽ ഡ​യ​റ​ക്​​ട​റാ​യി​രി​ക്കെ ബൗ​ളി​ങ്​ കോ​ച്ചാ​യി​രു​ന്നു മു​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യ ഭ​ര​ത്​ അ​രു​ൺ. ര​ണ്ടാം വ​ര​വി​ൽ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. കോ​ച്ചും സ​ഹാ​യി​ക​ളും ത​മ്മി​ൽ മി​ക​ച്ച ബ​ന്ധം നി​ല​നി​ൽ​ക്ക​ണ​മെ​ന്ന​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ശാ​സ്​​ത്രി ആ​വ​ശ്യ​പ്പെ​ട്ട​വ​രെ പ​രി​ശീ​ല​ക​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ബോ​ർ​ഡ്​ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സി.​കെ. ഖ​ന്ന അ​റി​യി​ച്ചു. 

സ​ഞ്​​ജ​യ്​ ബം​ഗാ​റി​നെ അ​സി.​ കോ​ച്ചാ​യും ആ​ർ. ശ്രീ​ധ​റി​നെ ഫീ​ൽ​ഡി​ങ്​ കോ​ച്ചാ​യും നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു. 2019 ലോ​ക​ക​പ്പ്​ വ​രെ​യാ​ണ്​ നി​യ​മ​നം. സ​ഹീ​ർ​ഖാ​നെ വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ളി​ലെ ബൗ​ളി​ങ്​ ഉ​​പ​ദേ​ശ​ക​നാ​യി നി​യ​മി​ച്ചു. അ​തേ​സ​മ​യം, ബാ​റ്റി​ങ്​​ ക​ൺ​സ​ൾ​ട്ട​ൻ​റാ​യി പ്ര​ഖ്യാ​പി​ച്ച രാ​ഹു​ൽ ദ്രാ​വി​ഡി​​െൻറ നി​യ​മ​ന​ത്തി​ൽ ബി.​സി.​സി.​െ​എ വ്യ​ക്​​ത​ത ന​ൽ​കി​യി​ല്ല. 

വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ പി​ന്തു​ണ​യോ​ടെ ശാ​സ്​​ത്രി കോ​ച്ചാ​യെ​ത്തു​േ​മ്പാ​ൾ സ​ഹ​പ​രി​ശീ​ല​ക​രെ നി​യ​മി​ക്കാ​നു​ള്ള അ​നു​മ​തി അ​ദ്ദേ​ഹ​ത്തി​ന്​ ന​ൽ​ക​രു​തെ​ന്ന ഗാം​ഗു​ലി​യു​ടെ ത​ന്ത്ര​മാ​ണ്​ ഇ​പ്പോ​ൾ വെ​ട്ടി​മാ​റ്റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, സ​ഹീ​റി​നെ​യും ദ്രാ​വി​ഡി​നെ​യും ഉ​പ​ദേ​ശ​ക​രാ​യി നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ശാ​സ്​​ത്രി സ്വാ​ഗ​തം ചെ​യ്​​തു. 1986-87 കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തി​യ ഭ​ര​ത്​ അ​രു​ൺ ര​ണ്ട്​ ടെ​സ്​​റ്റും നാ​ല്​ ഏ​ക​ദി​ന​വും ക​ളി​ച്ചി​രു​ന്നു. 


ര​വി ശാ​സ്​​ത്രി (55) -ഇ​ന്ത്യ​ൻ കോ​ച്ച്​

ക്രി​ക്ക​റ്റ്​ പ​രി​ച​യം
ടീം: ​ ഇ​ന്ത്യ  മും​െ​ബെ  ഗ്ല​മോ​ർ​ഗ​ൻ 
മ​ത്സ​രം:  80 ടെ​സ്​​റ്റ്  150 ഏ​ക​ദി​നം 
 245 ഫ​സ്​​റ്റ്​​ക്ലാ​സ്  278 ലി​സ്​​റ്റ്​ ‘എ’.
​കോ​ച്ചി​ങ്​:   2007 ബം​ഗ്ലാ​ദേ​ശ്​ പ​ര്യ​ട​ന​ത്തി​ൽ 
ഇ​ന്ത്യ​ൻ കോ​ച്ച്   2014ൽ ​ടീം ഡ​യ​റ​ക്​​ട​ർ. 


സ​ഞ്​​ജ​യ്​ ബം​ഗാ​ർ (44) -അ​സി. കോ​ച്ച്​
ക്രി​ക്ക​റ്റ്​ പ​രി​ച​യം ടീം: ​ ഇ​ന്ത്യ  റെ​യി​ൽ​വേ  ഡെ​ക്കാ​ൻ ചാ​ർ​ജേ​ഴ്​​സ്  കൊ​ൽ​ക്ക​ത്ത. മ​ത്സ​രം:  12 ടെ​സ്​​റ്റ്  15 ഏ​ക​ദി​നം  165 ഫ​സ്​​റ്റ്​​ക്ലാ​സ്  112 ലി​സ്​​റ്റ്​ ‘എ’. ​കോ​ച്ചി​ങ്​:  2010 ഇ​ന്ത്യ-​എ കോ​ച്ച്  ​2011 മു​ത​ൽ െഎ.​പി.​എ​ൽ കോ​ച്ച്  2014 ആ​ഗ​സ്​​റ്റി​ൽ ഇ​ന്ത്യ​ൻ ബാ​റ്റി​ങ്​ കോ​ച്ച്  2016 ജൂ​ണി​ലെ സിം​ബാ​ബ്​​വെ പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ ഹെ​ഡ്​​കോ​ച്ച്  അ​നി​ൽ കും​ബ്ലെ​ക്കു കീ​ഴി​ൽ ബാ​റ്റി​ങ്​ കോ​ച്ച്.

ഭ​ര​ത്​ അ​രു​ൺ (54) -ബൗ​ളി​ങ്​ കോ​ച്ച്​
ക്രി​ക്ക​റ്റ്​ പ​രി​ച​യം ടീം: ​ ഇ​ന്ത്യ  ത​മി​ഴ്​​നാ​ട്.
മ​ത്സ​രം:  2 ടെ​സ്​​റ്റ്  4 ഏ​ക​ദി​നം  48 ഫ​സ്​​റ്റ്​​ക്ലാ​സ്  14 ലി​സ്​​റ്റ്​ ‘എ’. 
​കോ​ച്ചി​ങ്​:  2014ൽ ​ര​വി ശാ​സ്​​ത്രി ഇ​ന്ത്യ​ൻ ടീം ​ഡ​യ​റ​ക്​​ട​റാ​യ​പ്പോ​ൾ പ​ഴ​യ സ​ഹ​താ​ര​ത്തെ ബൗ​ളി​ങ്​ കോ​ച്ചാ​യി ക്ഷ​ണി​ച്ചു. ശാ​സ്​​ത്രി പ​ടി​യി​റ​ങ്ങി​യ​ശേ​ഷം ഭ​ര​ത്​ അ​രു​ണും പു​റ​ത്താ​യി. ഇ​പ്പോ​ൾ വീ​ണ്ടും ശാ​സ്​​ത്രി​യു​ടെ പി​ന്തു​ണ​യി​ൽ ടീം ​ഇ​ന്ത്യ​യു​ടെ ഭാ​ഗം.


ആ​ർ. ശ്രീ​ധ​ർ (47) -ഫീ​ൽ​ഡി​ങ്​ കോ​ച്ച്​
ക്രി​ക്ക​റ്റ്​ പ​രി​ച​യം 
ടീം: ​ ഹൈ​ദ​രാ​ബാ​ദ്​
മത്സരം:  ഫ​സ്​​റ്റ്​​ക്ലാ​സ്​ 35 മ​ത്സ​രം
ലി​സ്​​റ്റ്​ ‘എ’ 15 ​മ​ത്സ​രം
കോ​ച്ചി​ങ്​:  കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ് 
 2014 മു​ത​ൽ ഇ​ന്ത്യ​ൻ ഫീ​ൽ​ഡി​ങ്​ കോ​ച്ച്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulymalayalam newssports newscricket newsBharat ArunSanjay Bangarndia's bowling coachassistant coachshasthri
News Summary - Bharat Arun is India's bowling coach, Sanjay Bangar assistant coach sports news
Next Story