Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഭാരത്​ അരുൺ ബൗളിങ്​...

ഭാരത്​ അരുൺ ബൗളിങ്​ പരിശീലകൻ​ 

text_fields
bookmark_border
ഭാരത്​ അരുൺ ബൗളിങ്​ പരിശീലകൻ​ 
cancel

ന്യൂഡൽഹി: തമിഴ്​നാട്ടിൽ നിന്നുള്ള മീഡിയം പേസർ ബൗളർ ഭാരത്​ അരുൺ ഇന്ത്യയുടെ ബൗളിങ്​ പരിശീലകനായി നിയമിച്ചു. രവിശാസ്​ത്രിയുടെ പരിശീലകനായുള്ള കാലാവധി അവസാനിക്കുന്ന 2019 ലോകകപ്പ്​ വരെയാവും അരുൺ സ്ഥാനത്ത്​ തുടരുക. സഞ്​ജയ്​ ബംഗാറിനെ ബാറ്റിങി​​​െൻറ സഹ പരിശീലകനായും തെരഞ്ഞെടുത്തു. ആർ ശ്രീധറായിരിക്കും ഫീൽഡിങ്​ പരിശീലകൻ. 

എന്നാൽ ടീമിൽ രാഹുൽ ദ്രാവിഡി​​​െൻറയും സഹീർ ഖാ​​​െൻറയും സ്ഥാനത്തെ കുറിച്ച്​ വാർത്തകളൊന്നും പുറത്ത്​ വന്നിട്ടില്ല. നേരത്തെ സൗരവ്​ ഗാംഗുലി, സചിൻ ടെൻഡുൽക്കർ, വി.വി.എസ്​ ലക്ഷ്​മ​്ൺ എന്നിവരുൾപ്പെട്ട സമിതി സഹീറിനെ ബൗളിങ്​ പരിശീലകനാക്കാനും ദ്രാവിഡിനെ വിദേശ പര്യടനങ്ങളിലേക്കുള്ള ബാറ്റിങ്​ പരിശീലകനായി നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനത്തിൽ രവിശാസ്​ത്രിക്ക്​ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന്​ വാർത്തകൾ വന്നിരുന്നു.

രവിശാസ്​ത്രിയുടെ താൽപ്പര്യമനുസരിച്ച്​ മാത്രമേ പുതിയ ബോളിങ്​ പരിശീലകനെ തെരഞ്ഞെടുക്കു എന്ന്​ സുപ്രീംകോടതി നിയമിച്ച ബി.സി.സി.​െഎയുടെ ഭരണസമിതി തലവൻ വിനോദ്​ റായ്​ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നിയമനം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIravi shastrimalayalam newssports newsBharat Arunbowling coachSanjay Bangar
News Summary - Bharat Arun is India's bowling coach, Sanjay Bangar assistant coach-sports news
Next Story