Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി.സി.സി.​െഎ വാർഷിക...

ബി.സി.സി.​െഎ വാർഷിക പുരസ്​കാരം: കോഹ്​ലിക്കും ഹർമൻപ്രീതിനും സ്​മൃതി മന്ദാനക്കും​ നേട്ടം

text_fields
bookmark_border
Virat Kohli, smrithi mandanna, Harmanpreet Kaur
cancel

കഴിഞ്ഞ രണ്ട്​ സീസണുകളിലെ പ്രകടനങ്ങൾക്ക്​ ബി.സി.സി.ഐ നൽകുന്ന വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയും വനിതാ ക്രിക്കറ്റ്​ താരങ്ങളായ ഹർമൻപ്രീത്​, സ്​മൃതി മന്ദാന എന്നിവർക്കും മികച്ച താരങ്ങൾക്കുള്ള പുരസ്​കാരം ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള പോളി ഉമിഗ്രർ ട്രോഫി അവാർഡ് രണ്ട് സീസണുകളിലെ മികച്ച പ്രകടനത്തിലൂടെ വിരാട് കോഹ്ലി സ്വന്തമാക്കി. ട്രോഫിയും, ഫലകവും ഇരുസീസണുകളിലുമായി 15 ലക്ഷം രൂപ വീതവുമാണ്​ കോഹ്​ലിക്ക്​ ലഭിക്കുക. 

2016-17ലെ മികച്ച ഇന്ത്യൻ വനിതാ താരമായത്​ ഹർമൻപ്രീത് കൗറാണ്​. 2017-18 വർഷത്തെ മികച്ച ക്രിക്കറ്റർ സ്മൃതി മന്ദാനയും. ഇരുവർക്കും 15 ലക്ഷം വീതമാണ്​ ലഭിക്കുക.

അന്താരാഷ്ട്ര ക്രിക്കറ്റിലും അഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി ആകെ 18 അവാർഡുകളാണ് ബി.സി.സി.ഐ നൽകുന്നത്. ജൂൺ 12ന്​ ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

parvez rasool, jalaj saxena
കശ്​മീരി​​​െൻറ പർവേസ്​ റസൂലും കേരളത്തി​​​െൻറ ജലജ്​ സക്​സേനയും
 

രഞ്ജി ട്രോഫിയിലെ മികച്ച ഓൾ റൗണ്ടർക്ക് നൽകുന്ന ലാലാ അമർനാഥ് ട്രോഫി 2016-17 സീസണുകളിലെ ​പ്രകടനത്തിലൂടെ ജമ്മു കശ്മീരി​​​െൻറ പർവേസ് റസൂൽ സ്വന്തമാക്കി. 2017-18 സീസണിൽ കേരളത്തി​​​െൻറ അതിഥി താരം ജലജ് സക്സേനയാണ്​ മികച്ച ഒാൾറൗണ്ടറായത്​. ഇ​രുവർക്കും ട്രോഫിയും ഫലകവും 5 ലക്ഷം രൂപയും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIawardsmalayalam newssports newssmrithi mandannaVirat Kohli
News Summary - bcci yearly awards-sports news
Next Story