Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ടു​ത്ത സീ​സ​ണി​ൽ...

അ​ടു​ത്ത സീ​സ​ണി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇന്ത്യയുടെ കളി

text_fields
bookmark_border
അ​ടു​ത്ത സീ​സ​ണി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇന്ത്യയുടെ കളി
cancel
camera_alt??????????????? ????????????????????? ???????????????????????????? ??.???.?? ????????????????????? ??????? ??????????? ??.???.???.???? ??????????? ??????? ????????? ???. ?????. ????????
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്​​റ്റേ​ഡി​യം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​ജ്ജ​മെ​ന്ന് ബി.​സി.​സി.​ഐ സം​ഘം. ഞാ​യ​റാ​ഴ്ച ഗ്രീ​ൻ​ഫീ​ൽ​ഡി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ബി.​സി.​സി.​ഐ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി​യും ഓ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ആ​ർ. ശ്രീ​ധ​റും സ്​​റ്റേ​ഡി​യ​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ളി​ൽ പൂ​ർ​ണ​തൃ​പ്തി അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ മു​ത​ൽ തു​ട​ങ്ങു​ന്ന അ​ടു​ത്ത സീ​സ​ണി​ൽ മൂ​ന്ന് ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. അ​തി​ൽ ഏ​തെ​ങ്കി​ലും ഒ​രു മ​ത്സ​രം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും അ​മി​താ​ഭ് ചൗ​ധ​രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (ഐ.​സി.​സി) ച​ട്ട​പ്ര​കാ​രം സ്​​റ്റേ​ഡി​യ​ത്തി​ലെ ചി​ല സ​ജ്​​ജീ​ക​ര​ണ​ങ്ങ​ളി​ൽ മാ​റ്റം​വ​ര​ണ​മെ​ന്ന് ഡോ. ​ആ​ർ. ശ്രീ​ധ​ർ നി​ർ​ദേ​ശി​ച്ചു.

ര​ണ്ടു​മ​ണി​ക്കൂ​റോ​ളം സ്​​റ്റേ​ഡി​യ​ത്തി​ൽ ചെ​ല​വ​ഴി​ച്ച ഇ​രു​വ​രും ഉ​ച്ച​യോ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി. നി​ർ​ദേ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബി.​സി.​സി.​ഐ ഉ​ട​ൻ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്​ (കെ.​സി.​എ) ക​ത്ത് ന​ൽ​കും. ജൂ​ലൈ​യി​ൽ ഐ.​സി.​സി സം​ഘം ഗ്രീ​ൻ​ഫീ​ൽ​ഡ് പ​രി​ശോ​ധി​ക്കാ​നെ​ത്തും. തു​ട​ർ​ന്നാ​യി​രി​ക്കും രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക. 11 വ​ർ​ഷ​ത്തേ​ക്കാ​ണ് കെ.​സി.​എ ഗ്രീ​ൻ​ഫീ​ൽ​ഡി‍​െൻറ നി​ർ​മാ​താ​ക്ക​ളാ​യ ഐ.​എ​ൽ ആ​ൻ​ഡ് എ​ഫ്.​എ​സു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള​ത്. കെ.​സി.​എ​ക്ക്​ വ​ൻ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്ന് ബി.​സി.​സി.​ഐ വൈ​സ് പ്ര​സി​ഡ​ൻ​റ് ടി.​സി. മാ​ത്യു പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​സി.​എ പ്ര​സി​ഡ​ൻ​റ് ബി. ​വി​നോ​ദ്, ര​ഞ്ജി​ത്ത് രാ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​ർ​ജ്, ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് വി. ​നാ​യ​ർ, വി​നോ​ദ് എ​സ്. കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenfield Stadium
News Summary - BCCI team inspects Kariavattom Greenfield stadium
Next Story