Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകളിക്കാരുടെ ഉത്തേജക...

കളിക്കാരുടെ ഉത്തേജക പരിശോധന നടത്താൻ നാഡയെ അനുവദിക്കില്ലെന്ന്​ ബി.സി.സി.​െഎ

text_fields
bookmark_border
കളിക്കാരുടെ ഉത്തേജക പരിശോധന നടത്താൻ നാഡയെ അനുവദിക്കില്ലെന്ന്​ ബി.സി.സി.​െഎ
cancel

ന്യൂഡൽഹി: ക്രിക്കറ്റ്​ താരങ്ങളുടെ ഉത്തേജക പരിശോധന നടത്താൻ നാഡ(ഇന്ത്യൻ ഉത്തേജക വിരുദ്ധ എജൻസി)യെ അനുവദിക്കില്ലെന്ന്​ ബി.സി.സി.​െഎ. വെള്ളിയാഴ്​ച നാഡക്ക്​ അയച്ച കത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​​.

ബി.സി.സി.​െഎ നാഷണൽ സ്​പോർട്​സ്​ ഫെഡറേഷ​​െൻറ ഭാഗമല്ല. അതുകൊണ്ട്​ ഉത്തേജക പരിശോധന നടത്താൻ നാഡക്ക്​ അധികാരമില്ലെന്നുമാണ്​ ബി.സി.സി.​െഎ സി.ഇ.ഒ രാഹുൽ ജോഹ്​റി നാഡ മേധാവി നവീൻ അഗർവാളിന്​ അയച്ച കത്തിൽ വ്യക്​തമാക്കിയിട്ടുള്ളത്​​. ഉത്തേജക പരിശോധന നടത്താൻ ബി.സി.സി.​െഎക്ക്​ സംവിധാനമു​ണ്ടെന്നും കത്തിൽ പറയുന്നു.

സുപ്രീംകോടതി നിയോഗിച്ച ബി.സി.​സി.​െഎ ഭരണസമിതിയുടെ കൂടി അനുമതിയോടെയാണ്​ സംഘടന നാഡക്കുള്ള മറുപടി തയാറാക്കിയതെന്നാണ്​ റിപ്പോർട്ടുകൾ. നേരത്തെ നാഡയോട്​ സഹകരിക്കണമെന്ന്​ കായിക സെക്രട്ടറി ബി.സി.സി.​െഎയോട്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCINADAmalayalam newssports newsCricket NewsAnti-Doping Body
News Summary - BCCI Stands Firm On Not Allowing Anti-Doping Body To Conduct Tests On Indian Cricketers-Sports news
Next Story