മുംബൈ: ചാറ്റ്ഷോയിലെ വാക്കുകൾ അതിരുവിട്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെ തിരെ വാളോങ്ങി ബി.സി.സി.െഎ. ‘കോഫി വിത്ത് കരൺ’ പരിപാടിയിൽ പെങ്കടുത്ത ഹാർദിക് പാണ ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ആരാധകരെയും ബി.സി.സി.െഎയെയും ചൊടിപ്പിച്ചത്.
സംഗതി വിവാദമായതോടെ ഇരുവരും ട്വിറ്ററിലൂടെ മാപ്പപേക്ഷിച്ചെങ്കിലും ബി.സി.സി.െഎ ഭരണസമിതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നിർദേശം. പാണ്ഡ്യ ഇന്നലെതന്നെ മറുപടി നൽകി. ‘‘പരാമർശങ്ങൾ മനഃപൂർവമായിരുന്നില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. ഭാവിയിൽ ആവർത്തിക്കില്ല’’ -പാണ്ഡ്യ മറുപടിയിൽ പറയുന്നു.
ഇൗ മാസം ആറിന് ‘സ്റ്റാർ വേൾഡ്’ ചാനൽ പുറത്തുവിട്ട ഷോയിലായിരുന്നു വിവാദ പരാമർശങ്ങൾ. വ്യക്തി, കുടുംബ വിശേഷങ്ങളും സ്ത്രീവിഷയങ്ങളെയും കുറിച്ചുള്ള സംസാരമാണ് അതിരുവിട്ടത്. അതേസമയം, യുവതലമുറ മാതൃകയാക്കുന്ന കളിക്കാരിൽനിന്നുണ്ടാകാൻ പാടില്ലാത്തതാണ് ഇവരുടെ പെരുമാറ്റമെന്നും ശിക്ഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ താരങ്ങൾ നടപടി നേരിടേണ്ടിവരും.