Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹൈകോടതി വിധി;...

ഹൈകോടതി വിധി; പ്രതികരണം പിന്നീടെന്ന് ബി.സി.സി.ഐ

text_fields
bookmark_border
ഹൈകോടതി വിധി; പ്രതികരണം പിന്നീടെന്ന് ബി.സി.സി.ഐ
cancel

ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ആജീവനാന്ത വി​ല​ക്ക് പി​ൻ​വ​ലി​ച്ച ഹൈകോടതി വിധിയില്‍ പ​ഠി​ച്ചി​ട്ട് പ്ര​തി​ക​രി​ക്കാ​മെ​ന്ന് ബി.​സി.​സി​.ഐ. ബി​.സി.​സി​.ഐ​യു​ടെ നി​യ​മ​വി​ഭാ​ഗം ഇക്കാര്യത്തിൽ പഠനം നടത്തിയ ശേഷം ഉ​ചി​ത​മാ​യ വേ​ദി​യി​ൽ പ്ര​തി​ക​രി​ക്കു​മെ​ന്നും ബി​.സി​.സി​.ഐ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. 

ഒത്തുകളിക്കേസിൽ കുറ്റക്കാരനാണെന്ന്​ ആരോപിച്ച്​ ശ്രീശാന്തിന്​ ബി.സി.സി.​െഎ ക്രിക്കറ്റിൽ നിന്ന്​ ആജീവനാന്ത വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. കേസിൽ ശ്രീശാന്തിനെ ഡൽഹി കോടതി വെറുതെ വിട്ട സാഹചര്യത്തിൽ ബി.സി.സി.​െഎയുടെ വിലക്ക്​ തുടരേണ്ട ആവശ്യമില്ലെന്ന്​ ഹൈകോടതി നിരീക്ഷിച്ചിരുന്നു.ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരി​യല്ലെന്ന്​ നിരീക്ഷിച്ച കോടതി ബി.സി.സി.​െഎയുടെ ഉത്തരവും റദ്ദാക്കിയിരുന്നു. ബി.സി.സി.​െഎ സുതാര്യമായി പ്രവർത്തിക്കണം. ജിജു ജനാർദ്ദന​​​​​​​െൻറ ​കുറ്റസമ്മത െമാഴി വിശ്വാസ്യയോഗ്യമല്ല. ഫോൺ സംഭാഷണവും വിശ്വാസത്തി​െലടുക്കാനാകില്ലെന്നും  കോടതി നിരീക്ഷിച്ചു.

ഒത്തുകളിക്കേസിൽ ഡൽഹി കോടതി വെറുതെ വിട്ടിട്ടും ബി.സി.സി.​െഎ അച്ചടക്കസമിതി ആജീവനാന്ത വിലക്ക്​ തുടരുകയാണെന്ന്​ കാണിച്ചാണ്​ ശ്രീശാന്ത്​ കോടതിയെ സമീപിച്ചത്​. ഐ.പി.എല്‍ ആറാം സീസണില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013 ഒക്ടോബറിലാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മല്‍സരങ്ങളിലുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയതിന് പുറമെ ബി.സി.സി.ഐയുടെ കീഴിലുളള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും ശ്രീശാന്തിനെ തടഞ്ഞിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIhighcourtbanmalayalam newssports newsCricket News
News Summary - BCCI response Sreesanth's Ban cancellation High court -Sports News
Next Story