Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതാ​ര​ങ്ങ​ൾ​ക്ക്​...

താ​ര​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ പ്ര​തി​ഫ​ല​ത്തു​ക ബി.​സി.​സി.​െ​എ പു​റ​ത്തു​​വി​ട്ടു

text_fields
bookmark_border
താ​ര​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ പ്ര​തി​ഫ​ല​ത്തു​ക ബി.​സി.​സി.​െ​എ പു​റ​ത്തു​​വി​ട്ടു
cancel

മും​ബൈ: ക​ഴി​ഞ്ഞ മാ​സം ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കും ​പ​രി​ശീ​ല​ക​ർ​ക്കും ​െഎ.​പി.​എ​ൽ ടീ​മു​ക​ൾ​ക്കും ന​ൽ​കി​യ തു​ക ബി.​സി.​സി.​െ​എ പു​റ​ത്തു​വി​ട്ടു. 25 ല​ക്ഷ​ത്തി​നു​ മു​ക​ളി​ൽ ന​ൽ​കി​യ​വ​രു​ടെ പ​ട്ടി​ക​യാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. 2015-16 സീ​സ​ണി​ലെ പ്ര​തി​ഫ​ല​മാ​യി 1.12 കോ​ടി രൂ​പ കൈ​പ്പ​റ്റി​യ രോ​ഹി​ത്​ ശ​ർ​മ​യാ​ണ്​ ഏ​റ്റ​വും മു​ന്നി​ൽ. ഇൗ ​കാ​ല​യ​ള​വി​ലെ പ്ര​തി​ഫ​ല​മാ​യി അ​ജി​ൻ​ക്യ ര​ഹാ​നെ 1.10  കോ​ടി​യും അ​ശ്വി​ൻ 1.01 കോ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​നീ​ഷ്​ പാ​ണ്ഡെ (29 ല​ക്ഷം),  സു​രേ​ഷ്​ ​റെ​യ്​​ന (32), അ​മി​ത്​ മി​ശ്ര (42), ഭു​വ​നേ​ശ്വ​ർ കു​മാ​ർ (67), ഉ​മേ​ഷ്​ യാ​ദ​വ്​ (83), ​ലോ​കേ​ഷ്​ രാ​ഹു​ൽ (42) എ​ന്നി​ങ്ങ​നെ​യാ​ണ്​ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ന​ൽ​കി​യ തു​ക മാ​ത്ര​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. അ​തി​നാ​ൽ വി​രാ​ട്​ കോ​ഹ്​​ലി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ന​ൽ​കി​യ പ്ര​തി​ഫ​ലം എ​ത്ര​യാ​ണെ​ന്ന്​ വ്യ​ക്​​ത​ല്ല. 

ഏ​പ്രി​ലി​ലെ പ്ര​തി​ഫ​ല​മാ​യി പ​രി​ശീ​ല​ക​നാ​യി​രു​ന്ന അ​നി​ൽ കും​െ​ബ്ല​ക്ക്​ 48 ല​ക്ഷം രൂ​പ കൈ​മാ​റി​. ​െഎ.​പി.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്​ ക​ഴി​ഞ്ഞ മാ​സം 22.86 കോ​ടി രൂ​പ ന​ൽ​കി. ക​ഴി​ഞ്ഞ സീ​സ​ണി​ലെ സ​മ്മാ​ന​ത്തു​ക​യു​െ​ട ര​ണ്ടാം ഗ​ഡു​വാ​യാ​ണ്​ തു​ക ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സി​ന്​ ര​ണ്ടാം ഗ​ഡു​വാ​യി 15.75 കോ​ടി ന​ൽ​കി. ​െഎ.​പി.​എ​ല്ലി​ന്​ താ​ര​ങ്ങ​ളെ വി​ട്ടു​ ന​ൽ​കി​യ ദ​ക്ഷി​ണാ​ഫ്രി​ക്കക്ക്​​ 4.34 കോ​ടി​യും ന്യൂ​സി​ല​ൻ​ഡി​ന്​ 1.36 കോ​ടി​യും ല​ഭി​ച്ചു. മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വേ​ദി​യൊ​രു​ക്കി​യ പ​ഞ്ചാ​ബ്, ത​മി​ഴ്​​നാ​ട്, ഹൈ​ദ​രാ​ബാ​ദ്, ​മും​ബൈ, മ​ധ്യ​പ്ര​ദേ​ശ്​ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും തു​ക അ​നു​വ​ദി​ച്ചു.

Show Full Article
TAGS:BCCI players salary IPL cricket news sports news malayalam news 
News Summary - bcci relieved detailes of team member salary
Next Story