ന്യൂഡൽഹി: ഐ.പി.എൽ വാതുവെപ്പ് കേസിൽ ശിക്ഷാ നടപടി നേരിടുന്ന മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ കാര്യത ്തിൽ മൂന്ന് മാസത്തിനുള്ളിൽ ബി.സി.സി.ഐ ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് ഡി.കെ. ജയിൻ തീരുമാനമെടുക്കും. സുപ്രിംകോടതി ജസ്റ്റിസുമാരായ അശോക് ഭുഷൺ, കെ.എം. ജോസഫ് എന്നിവരാണ് ഓംബുഡ്സ്മാനോട് ഇക്കാര്യം നിർദേശിച്ചത്.
ശ്രീശാന്തിൻെറ കാര്യത്തിൽ തീരുമാനമെടുക്കേണ്ട അച്ചടക്കസമിതി നിലവിലില്ല. അതിനാൽ സുപ്രീംകോടതി നിയോഗിച്ച ഓംബുഡ്സ്മാൻ ആണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്ന് ബോർഡ് ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി മൂന്നു മാസത്തിനുള്ളില്‍ ശ്രീശാന്തിനെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ടത്.
2013ലെ വാതുവയ്പ്പ് കേസിൽ ഇപ്പോഴും തുടരുന്ന ബി.സി.സി.ഐ വിലക്കിനെയാണ് ശ്രീശാന്ത് ചോദ്യം ചെയ്തത്.