ന്യൂഡൽഹി: ലോകകപ്പിൽ സെമിഫൈനലിൽ പുറത്തായതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമി ന് പുതിയ പരിശീലകസംഘത്തെ തേടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. മുഖ്യ കോച്ചും സപ ്പോർട്ടിങ് സ്റ്റാഫുമടക്കമുള്ളവരുടെ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ഇൗ മാസം 30ന് വൈകീട്ട് അഞ്ചു വരെയാണ് അപേക്ഷിക്കാനുള്ള സമയം.
അപേക്ഷിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ബി.സി.സി.െഎ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഏതു സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവരും 60 വയസ്സിൽ താഴെയുള്ളവരായിരിക്കണം. മുഖ്യ കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കുന്നയാൾ ടെസ്റ്റ് കളിക്കുന്ന രാജ്യത്തെ ചുരുങ്ങിയത് രണ്ടു വർഷം പരിശീലിപ്പിച്ചിരിക്കണം. അല്ലെങ്കിൽ മൂന്നു വർഷം അേസാസിയേറ്റ് ടീം/െഎ.പി.എൽ ടീം/എ ടീം എന്നിവയുടെ പരിശീലകനായിരിക്കണം. കൂടാതെ, ചുരുങ്ങിയത് 30 ടെസ്റ്റോ 50 ഏകദിനമോ കളിച്ചിരിക്കണം.
ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് പരിശീലകർ ചുരുങ്ങിയത് 10 ടെസ്റ്റോ 25 ഏകദിനമോ കളിച്ചവരായിരിക്കണം. നിലവിലെ കോച്ചിങ് സ്റ്റാഫിെൻറ കാലാവധി ജൂലൈ 31നാണ് അവസാനിക്കുന്നത്. എന്നാൽ, ആഗസ്റ്റ് മൂന്നു മുതൽ സെപ്റ്റംബർ മൂന്നു വരെ നടക്കുന്ന വിൻഡീസ് പര്യടനത്തിനായി ഇത് 15 ദിവസംകൂടി നീട്ടിനൽകുകയായിരുന്നു.