ബി.സി.സി.െഎ വരുമാനത്തിെൻറ പങ്ക്: കൂടുതൽ ലഭിച്ചത് ധവാന്
text_fieldsമുംബൈ: അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നുള്ള വരുമാനത്തിൽനിന്ന് കളിക്കാർക്ക് നൽകുന്ന തുകയിൽ 2015--16 സീസണിൽ കൂടുതൽ ലഭിച്ചത് ശിഖർ ധവാന്. 87.76 ലക്ഷം രൂപയാണ് ഇതുവഴി ഡൽഹി താരത്തിെൻറ അക്കൗണ്ടിലെത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 83.07 ലക്ഷം രൂപയാണ് ലഭിച്ചത്.
അജിൻക്യ രഹാനെ (81.06 ലക്ഷം), രവിചന്ദ്ര അശ്വിൻ, രോഹിത് ശർമ (73.02 ലക്ഷം) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. 32.15 ലക്ഷം രൂപ ലഭിച്ച വരുൺ ആരോണാണ് ഏറ്റവും പിറകിൽ. അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് ബി.സി.സി.െഎക്ക് ലഭിക്കുന്ന മൊത്തം വരുമാനത്തിെൻറ നിശ്ചിത പങ്കാണ് താരങ്ങൾക്ക് നൽകുന്നത്. ഒാരോ മത്സരത്തിൽനിന്നും കളിക്കാർക്ക് ലഭിക്കുന്ന മാച്ച് ഫീക്ക് പുറമെയാണിത്.
