Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആരും പന്ത്​ പറഞ്ഞത്​...

ആരും പന്ത്​ പറഞ്ഞത്​ മുഴുവൻ കേട്ടില്ല; ഒത്തുകളി വിവാദം തെറ്റെന്ന്​​ ബി.സി.സി.ഐ VIDEO

text_fields
bookmark_border
rishabh-pant
cancel

ന്യൂഡൽഹി: കൊൽകത്ത നൈറ്റ്​ റൈഡേഴ്​സിനെതിരായ മത്സരത്തിൽ ഡൽഹി കാപിറ്റൽസ്​ വിക്കറ്റ്​ കീപ്പർ ഋഷഭ്​ പന്ത്​ ഒത്ത ുകളിച്ചെന്ന ആരോപണം ശക്​തമായതോ​ടെ വിശദീകരണവുമായി ബി.സി.സി.ഐ​. കൊൽകത്തയുടെ റോബിൻ ഉത്തപ്പ ഡെൽഹി സ്പിന്നർ സന് ദീപ് ലാമിച്ചൻെറ പന്തിൽ ബൗണ്ടറി നേടുമെന്ന്​ ഋഷഭ്​​ പന്ത്​ മുൻകൂട്ടി പറയുകയും അത്​ പോലെ സംഭവിക്കുകയും ചെയ്തു.

പന്തിൻെറ പ്രവചനം, സ്റ്റംപ്​ മൈക്കിലൂടെ വ്യക്​തമായി കേൾക്കാമായിരുന്നു. ഇത്​ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. പന്ത്​ ഒത്തുകളിച്ചെന്നും പന്തിനെ പുറത്താക്കണമെന്നും ട്വിറ്ററിലൂടെ നൂറ്​ കണക്കിനാളുകളാണ്​ ബി.സി.സി.ഐയോട്​ ആവശ്യപ്പെട്ടത്​.

എന്നാൽ പന്തിനെ പ്രതിരോധിച്ച്​​ ബി.സി.സി.ഐ രംഗത്ത്​ വന്നു. പന്തിനെതിരെയുള്ള ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ ബി.സി.സി.ഐ, വിവാദമായ വാചകത്തിന് മുൻപ്, പന്ത് പറഞ്ഞതെന്താണെന്ന് വിശദീകരിച്ചു​. ബൗണ്ടറി തടയുന്നതിന്​ ഓഫ് സൈഡ് ഫീൽഡർമാരുടെ എണ്ണം കൂട്ടാൻ ഡെൽഹി നായകനായ ശ്രേയസ് അയ്യറിനോട് പന്ത്​ ആവശ്യപ്പെടുകയായിരുന്നുവെന്ന്​ ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

ആ ഭാഗം വിമർശനമുന്നയിക്കുന്നവർ ശ്രദ്ധിച്ചില്ല.​ സത്യാവസ്ഥ മനസിലാക്കാതെയാണ് പന്തിനെതിരെ ഒരു വിഭാഗം ആളുകൾ ആരോപണം ഉന്നയിക്കുന്നത്​. ഇത്​ തീർത്തും നിരാശാജനകമാണ്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl match fixingRishabh PantDelhi Capitals
News Summary - bcci backs rishabh panth over match fixing allegation-sports news
Next Story