ന്യൂഡൽഹി: മുൻ ഇന്ത്യൻ സ്പിൻ ബൗളർ സുനിൽ ജോഷിയെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിെൻറ സെലക്ഷൻ പാനൽ ചെയർമാനായ ി നിയമിച്ചു.
മദൻലാൽ, ആർ.പി.സിങ്, സുലക്ഷണ നായിക് എന്നിവരടങ്ങിയ ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതിയാണ് സുനിൽ ജോഷിയെ ദേശീയ തെരഞ്ഞെടുപ്പ് പാനലിെൻറ ചെയർമാനാക്കിയത്. നാല് വർഷ കാലാവധി പൂർത്തിയാക്കിയ എം.എസ്.കെ പ്രസാദിന് പകരമായാണ് സുനിൽ ജോഷി സ്ഥാനമേൽക്കുന്നത്.
അഞ്ചംഗ സെലക്ഷൻ പാനലിലേക്ക് മുൻ പേസ് ബൗളർ ഹർവിന്ദർ സിങ്ങിനെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാനലിലുണ്ടായിരുന്ന ഗഗൻ ഖോഡയെ മാറ്റിയാണ് ഹർവിന്ദർ സിങ്ങിനെ പാനലിൽ ഉൾക്കൊള്ളിച്ചത്. ഒരു വർഷത്തിന് ശേഷം സെലക്ഷൻ പാനലിെൻറ പ്രകടനം ഉപദേശക സമിതി വിലയിരുത്തുമെന്നും അതിനനുസരിച്ച് നിർദേശങ്ങൾ നൽകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.