ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വിവരാവകാശ നിയമത്തിെൻറ പരിധിയിൽപെടുമെന്ന കേന്ദ്ര വിവരാവകാശ കമീഷെൻറ വിധിക്കെതിരെ ബി.സി.സിെഎ അപ്പീൽ നൽകാനൊരുങ്ങുന്നു. ഇൗ വിഷയത്തിൽ കമ്മിറ്റി ഒാഫ് അഡ്മിനിസ്േട്രറ്റേഴ്സ് (സി.ഒ.എ) ആവശ്യമായ നീക്കങ്ങൾ നടത്തിയിട്ടില്ലെന്നും ബി.സി.സി.െഎ ഉന്നത വൃത്തങ്ങൾ പറയുന്നു.
ബി.സി.സി.െഎയുടെ സംവിധാനങ്ങൾ പൂർണമായി വിവരാവകാശ പരിധിയിൽപെടുമെന്ന് കഴിഞ്ഞ ദിവസമാണ് കമീഷൻ വിധിച്ചത്. സുപ്രീംകോടതി വിധികൾ, നിയമ കമീഷൻ റിപ്പോർട്ട്, കേന്ദ്ര കായിക-യുവജനക്ഷേമ മന്ത്രാലയ റിപ്പോർട്ടുകൾ തുടങ്ങിയവ പരിശോധിച്ചായിരുന്നു മുഖ്യ വിവരാവകാശ കമീഷണർ ശ്രീധർ ആചാര്യലു ഉത്തരവിറക്കിയിരുന്നത്. വിവരാവകാശ നിയമപരിധിയൽ ബി.സി.സി.െഎ വന്നാലുള്ള പ്രതിസന്ധികൾ കമീഷനെ ബോധ്യപ്പെടുത്താൻ സി.ഒ.എ ശ്രമിച്ചിട്ടില്ലെന്നും ക്രിക്കറ്റ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.