Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീ​ണ്ടും...

വീ​ണ്ടും കേ​ഴ്​​സ്​​റ്റ​ൻ വ​രു​മോ​​?

text_fields
bookmark_border
kestan
cancel

മും​ബൈ: 2011ൽ ​ഇ​ന്ത്യ​യെ ഏ​ക​ദി​ന കി​രീ​ട​മ​ണി​യി​ച്ച ഗാ​രി കേ​ഴ്​​സ​റ്റ​ൻ പ​രി​ശീ​ല​ക കു​പ്പാ​യ​ത്തി​ൽ വ​ന ി​താ ടീ​മി​നൊ​പ്പം ചേ​രു​മോ​​? വ്യാ​ഴാ​ഴ്​​ച​ ന​ട​ക്കു​ന്ന വ​നി​താ ക്രി​ക്ക​റ്റ്​ ടീം ​കോ​ച്ചി​ങ്​ അ​ഭി​മു​ഖ​ത്തി​ൽ ഏ​റ്റ​വും സാ​ധ്യ​ത ഇൗ ​മു​ൻ ദ​​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​നാ​ണ്.

ബി.​സി.​സി.​െ​എ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച 28 പേ​രി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത 10 പേ​രെ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച​ അ​ഭി​മു​ഖ​ത്തി​നാ​യി ക്ഷ​ണി​ച്ച​ത്. കേ​ഴ്​​സ​റ്റ​നു പു​റ​മെ മ​റ്റൊ​രു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ​റാ​യ ഹെ​ർ​ഷ​ൽ ഗി​ബ്​​സ്, സ്​​ഥാ​ന​മൊ​ഴി​ഞ്ഞ കോ​ച്ച്​ ര​മേ​ഷ്​ പ​വാ​ർ, മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ഡ​ബ്ല്യൂ.​വി രാ​മ​ൻ, വെ​ങ്കി​ടേ​ഷ്​ പ്ര​സാ​ദ്, മ​നോ​ജ്​ പ്ര​ഭാ​ക​ർ, മു​ൻ അ​യ​ർ​ല​ൻ​ഡ്​ താ​രം ട്ര​െൻറ്​ ജോ​ൺ​സ്​​റ്റ​ൺ, പാ​കി​സ്​​താ​ൻ വ​നി​താ ടീം ​കോ​ച്ച്​ മാ​ർ​ക്​ കോ​ൾ​സ്, മു​ൻ ഇം​ഗ്ല​ണ്ട്​ താ​രം ദി​മി​ത്രി മ​സ്​​ക​രാ​ന​സ്, ആ​സ്​​ട്രേ​ലി​യ​ൻ താ​രം ബ്രാ​ഡ്​ ഹോ​ഗ്​ എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള​ത്. കേരള കോച്ചായ ഡേവ്​ വാട്​മോറിനെ ഒഴിവാക്കി.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ നേ​രി​ട്ടും, വി​ദേ​ശ അ​പേ​ക്ഷ​ക​ർ സ്​​കൈ​പ്​ വ​ഴി വി​ഡി​യോ​യി​ലും അ​ഭി​മു​ഖ​ത്തി​ന്​ ഹാ​ജ​രാ​വും. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ ക​പി​ൽ​ദേ​വ്, മു​ൻ സീ​നി​യ​ർ ടീം ​കോ​ച്ച്​ അ​ൻ​ഷു​മ​ൻ ഗെ​യ്​​ക്​​വാ​ദ്, മു​ൻ ഇ​ന്ത്യ​ൻ താ​രം ശാ​ന്ത രം​ഗ​സ്വാ​മി എ​ന്നി​വ​ര​ട​ങ്ങി​യ പാ​ന​ലാ​ണ്​ അ​ഭി​മു​ഖം ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsindian women teamKirsten
News Summary - BCCI announce a 3-name shortlist for head coach-Sports news
Next Story