Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതോറ്റു തോറ്റു...

തോറ്റു തോറ്റു ബാംഗ്ലൂർ

text_fields
bookmark_border
തോറ്റു തോറ്റു ബാംഗ്ലൂർ
cancel

ബംഗളൂരു: തോറ്റു തോറ്റു തൊപ്പിയിട്ട ബാംഗ്ലൂർ പിന്നെയും തോറ്റിരിക്കുന്നു! ​െഎ.പി.എല്ലിൽ ആശ്വാസ ജയം തേടി അലയുകയായിരുന്ന ‘രാജാക്കന്മാർക്ക്​​’ പഞ്ചാബി​​െൻറ ചെറിയ ടോട്ടലും മറികടക്കാനായില്ല. ആദ്യം ബാറ്റുചെയ്​ത പഞ്ചാബ്​ നിശ്ചിത ഒാവറിൽ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 138  റൺസ്​ മാത്രം എടുത്തിട്ടും കോഹ്​ലിപ്പട 119 റൺസിന്​​ പുറത്തായി. 19 റൺസി​​െൻറ വിജയവുമായി കിങ്​സ്​ ഇലവൻ പഞ്ചാബ്​ ​പ്ലേ ഒാഫ്​ സാധ്യത നിലനിർത്തി.

ബാംഗ്ലൂരി​​െൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ ടോസ്​ നേടിയ കോഹ്​ലി പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു. ബാംഗ്ലൂർ ബൗളർമാ​ർ മികച്ച പ്രകടനം കാഴ്​ച്ചവെച്ചതോടെ പഞ്ചാബി​​െൻറ മുൻനിര താരങ്ങളെല്ലാം ബാറ്റിങ്​ മറന്ന്​ പവലിയനിലേക്ക്​ മടങ്ങിയതോടെ 138 റൺസിന്​​ പോരാട്ടം അസ്​തമിച്ചു. ആശ്വാസ ജയമെങ്കിലും കുറിക്കാമെന്ന്​ കണക്കുകൂട്ടിയ ബാംഗ്ലൂർ ഇക്കുറിയും ‘പതിവു’ തെറ്റിച്ചില്ല. ക്രിസ്​ ഗെയ്​ൽ (0), വിരാട്​ കോഹ്​ലി (6), എബി ഡിവില്ലിയേഴ്​സ്​(10), കേദാർ യാദവ്​ (6), ​ഷെയ്​ൻ വാട്​സൺ(3) എന്നിവർ സമ്പൂർണ പരാജയമായി മടങ്ങി. വൻ ദുരന്തത്തിൽനിന്നും ബാംഗ്ലൂരിനെ രക്ഷിച്ചത്​ മന്ദീപ്​ സിങും (46) പവൻ നേഗിയുമാണ് (21)​. പഞ്ചാബിനായി സന്ദീപ്​ ശർമയും അക്​സർ പ​േട്ടലും മൂന്നു വീതം വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017
News Summary - banglore lost 19 runs
Next Story