ടോണ്ടൻ: തിങ്കളാഴ്ച വിൻഡീസിനെ നേരിടുന്ന ബംഗ്ലാദേശിന് ഒരൽപം ആത്മവിശ്വാസം കൂടുതലു ണ്ടായിരിക്കും. അവസാനമായി ഇരുടീമും നേർക്കുനേർ വന്ന നാലു മത്സരങ്ങളിൽ ജയം ബംഗ്ലാദേ ശിനായിരുന്നു. അതിൽ മൂന്നുജയങ്ങൾക്കും ഒരു മാസത്തെ ദൂരംമാത്രമേയുള്ളൂ.
എന്നാൽ, സ്റ്റാർ ഒാപണർ ക്രിസ് ഗെയിൽ, ആന്ദ്രേ റസൽ തുടങ്ങിയ താരങ്ങളില്ലാത്ത വിൻഡീസിനെതിരായിരുന്നു ഇൗ നേട്ടമെന്ന മറുവശംകൂടിയുണ്ട്. ഈ ലോകകപ്പിലെ രണ്ടു ടീമിെൻറയും പ്രകടനം ഏറെ തുല്യമാണ്. നാലു മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ടു തോൽവിയും ഫലമില്ലാത്ത ഒരു മത്സരവും ഉൾപ്പെടെ മൂന്ന് പോയൻറാണ് ഇരുവരുടെയും സമ്പാദ്യം.
മികച്ച ഫോമിൽ തുടരുന്ന ഷാകിബുൽ ഹസനാണ് ബംഗ്ലാ ടീമിെൻറ ബാറ്റിങ് കരുത്ത്. വിൻഡീസ് ബാറ്റ്സ്മാൻമാരിൽ നിക്കോളസ് പുരാനൊഴികെ ആർക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനിയിട്ടില്ല.