Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബോൾട്ടിന്​ അഞ്ച്​...

ബോൾട്ടിന്​ അഞ്ച്​ വിക്കറ്റ്​; ന്യൂസിലൻഡിന്​ ഇന്നിങ്​സ്​ ജയം

text_fields
bookmark_border
ബോൾട്ടിന്​ അഞ്ച്​ വിക്കറ്റ്​; ന്യൂസിലൻഡിന്​ ഇന്നിങ്​സ്​ ജയം
cancel

ഹാമിൽട്ടൺ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്​റ്റിൽ ന്യൂസിലൻഡിന്​ ഇന്നിങ്​സ്​ വിജയം. ഒന്നാമിന്നിങ്​സിൽ 481 റൺസി​​െൻ റ കൂറ്റൻ ലീഡ്​ നേടിയ കിവീസിനെതിരെ ക്യാപ്​റ്റൻ മഹ്​മൂദുല്ലയുടെയും (146) സൗമ്യ സർക്കാറി​​െൻറയും (149) സെഞ്ച്വറികളുടെ കരുത്തിൽ സന്ദർശകർ പൊരുതിനോക്കിയെങ്കിലും 429 റൺസെടുക്കാനേ ആയുള്ളൂ. ആതിഥേയർക്ക്​ ഇന്നിങ്​സിനും 52 റൺസിനും ജയം. സ്​കോർ: ബംഗ്ലാദേശ്​ 234, 429. ന്യൂസിലൻഡ്​ 715/6 ഡിക്ല.

128 റൺസിന്​ അഞ്ച്​ വിക്കറ്റ്​ പിഴുത ട്ര​െൻറ്​ ബോൾട്ടും 98 റൺസിന്​ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ ടിം സൗത്തിയുമാണ്​ ബംഗ്ലാദേശിനെ ഒതുക്കിയത്​. നാലിന്​ 174 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ്​ പുനരാരംഭിച്ച ബംഗ്ലാദേശി​നായി അഞ്ചാം വിക്കറ്റിൽ 235 റൺസ്​ ചേർത്ത മഹ്​മൂദുല്ലയും സൗമ്യയും അപാര പോരാട്ടവീര്യമാണ്​ കാഴ്​ചവെച്ചത്​. ത​​െൻറ 13ാം ടെസ്​ റ്റിൽ കന്നി സെഞ്ച്വറി നേടിയ സൗമ്യ 171


പന്തിൽ 21 ബൗണ്ടറിയും അഞ്ച്​ സിക്​സും പായിച്ചപ്പോൾ 44ാം ടെസ്​റ്റിൽ നാലാം സെഞ്ച്വറി സ്വന്തമാക്കിയ മഹ്​മൂദുല്ല 229 പന്തിൽ 21 ഫോറും മൂന്ന്​ സിക്​സും അടിച്ചു. ഇരുവരുടെയും ഉയർന്ന ടെസ്​റ്റ്​ സ്​കോറാണിത്​. മൂന്ന്​ ടെസ്​റ്റ്​ പരമ്പരയിലെ രണ്ടാം കളി ഇൗമാസം എട്ടിന്​ വെല്ലിങ്​ടണിൽ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsbangladesh vs new zealand
News Summary - bangladesh vs new zealand- sports news
Next Story