Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തോൽവി; ലങ്കക്ക് പരമ്പര
text_fieldsbookmark_border
ധാക്ക: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തോൽവി. ബൗളർമാർ മേധാവിത്വം പുലർത്തിയ മത്സരത്തിൽ 215 റൺസിനാണ് ലങ്കൻ ജയം. ഇതോടെ, രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് ലങ്ക സ്വന്തമാക്കി. ശ്രീലങ്ക ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 123 റൺസിന് ഒാൾ ഒൗട്ടായി. സ്കോർ: ശ്രീലങ്ക-222/10, 226/10. ബംഗ്ലാദേശ്-110/10, 123/10.
അഞ്ച് വിക്കറ്റെടുത്ത ഒാഫ് സ്പിന്നർ അഖില ധനഞ്ജയയും നാലു പേരെ പുറത്താക്കിയ രങ്കണ ഹെറാത്തുമാണ് കടുവകളെ എറിഞ്ഞുവീഴ്ത്തിയത്. മൊമീനുൽ ഹഖ് (33), മുഷ്ഫിഖുർ റഹീം (25) എന്നിവർക്ക് മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. രണ്ടിന്നിങ്സുകളിലും അർധ സെഞ്ച്വറി നേടിയ റോഷൻ സിൽവയാണ് മാൻ ഒാഫ് ദ മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
