Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ബംഗ്ലാദേശിനോട് ശ്രീലങ്കക്ക്​ നാണംകെട്ട തോൽവി

text_fields
bookmark_border
ബംഗ്ലാദേശിനോട് ശ്രീലങ്കക്ക്​ നാണംകെട്ട തോൽവി
cancel
ധാക്ക: ത്രിരാഷ്​ട്ര ക്രിക്കറ്റ്​ ടൂർണമ​െൻറിൽ ​ശ്രീലങ്കക്ക്​  തുടർച്ചയായ രണ്ടാം തോൽവി. ബംഗ്ലാദേശിനോടാണ്​ ശ്രീലങ്ക 163 റൺസി​​െൻറ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്​. ആദ്യം ബാറ്റ​ു ചെയ്​ത ബംഗ്ലാദേശ്​ 50 ഒാവറിൽ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 320 റൺസ്​ നേടിയപ്പോൾ 32.2 ഒാവറിൽ 157 റൺസെടുക്കാനേ   ശ്രീലങ്കക്ക്​ കഴിഞ്ഞുള്ളൂ.

തമീം ഇഖ്​ബാൽ (84) ഷാകിബ്  അൽ ഹസൻ (67) മുഷ്ഫികു റഹീം (62) എന്നിവരുടെ  മികച്ച പ്രകടനമാണ്​ ടീം ടോട്ടൽ മുന്നൂറു കടത്തിയത്​. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാകിബ് അല്‍ ഹസന്‍, രണ്ട് വിക്കറ്റ്  വീതം വീഴ്​ത്തിയ മഷ്റഫേ മുര്‍തസ, റൂബല്‍  ഹുസൈന്‍ എന്നിവരാണ്​ ശ്രീലങ്കൻ ബാറ്റിങ്​ നിരയുടെ  മുനയൊടിച്ചത്​.

ശ്രീലങ്കക്കായി തിസാര പെരേര മൂന്നും നുവാന്‍ പ്രദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഒാൾ റൗണ്ട്​ പ്രകടനം കാഴ്​ചവെച്ച ഷാകിബ്​ അൽ ഹസനാണ്​ മാൻ ഒാഫ്​ ദ മാച്ച്​.
Show Full Article
TAGS:bangladesh Sri Lanka Cricket sports news malayalam news 
News Summary - Bangladesh thrash Sri Lanka- Sports news
Next Story