Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്ട്രേലിയൻ...

ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം ബസിനുനേരെ കല്ലേറ്; റോഡ് നിർമാണത്തിനിടെയാകാമെന്ന് പൊലിസ്

text_fields
bookmark_border
ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം ബസിനുനേരെ കല്ലേറ്; റോഡ് നിർമാണത്തിനിടെയാകാമെന്ന് പൊലിസ്
cancel

ചിറ്റഗോങ്: ബംഗ്ലാദേശിൽ ടെസ്റ്റ് മത്സരത്തിനായി എത്തിയ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ കല്ലേറുണ്ടായതായി പരാതി. ചിറ്റഗോങ്ങിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ദിനം കളികഴിഞ്ഞ് ടീം ഹോട്ടലിലേക്ക് മടങ്ങവേയാണ്  കല്ലേറുണ്ടായത്. ആക്രമണത്തിൽ ബസിന്‍റെ ചില്ല് തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. സംഭവത്തെ തുടർന്ന് ഓസീസ് താരങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

റോഡ് നിർമാണത്തിനിടെ സംഭവിച്ചതാകാം ഇതെന്നാണ് ബംഗ്ലാദേശ് പൊലീസിൻെറ നിഗമനം. ടീം ബസ് കടന്നുപോകുന്ന റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടന്നു കൊണ്ടിരിക്കെയാണ്.  ഇവിടെ നിന്നും ചെറിയ കല്ലോ പാറക്കഷ്ണങ്ങളോ ബസിൻെറ ഗ്ലാസ് ജനാലയിൽ എത്തിപ്പെട്ടിരിക്കാമെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൻെറ പശ്ചാത്തലത്തിൽ  ഓസ്ട്രേലിയൻ ടീമിൻെറ ഹോട്ടലിലേക്കുള്ള വഴി മാറ്റി. സംഭവത്തിൽ ബംഗ്ലാദേശ് സർക്കാർ സ്വീകരിച്ച സുരക്ഷാ നടപടികളിൽ സംതൃപ്തരാണെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsteam busBangladesh policestone damagesAustralian Cricket Team
News Summary - Bangladesh police investigate after stone damages Australian cricket team bus- Sports news
Next Story