സതാംപ്ടൺ: അർധസെഞ്ച്വറിയും അഞ്ചു വിക്കറ്റുമായി ഒാൾറൗണ്ടർ ശാകിബുൽ ഹസൻ ഒരിക്കൽക്കൂടി നിറഞ്ഞാടിയ മത്സരത്തിൽ അ ഫ്ഗാനിസ്താനെ 62 റൺസിന് തോൽപിച്ച് ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റിൽ സെമിപ്രതീക്ഷകൾ സജീവമാക്കി. ആദ്യം ബ ാറ്റുചെയ്ത ബംഗ്ലാദേശ് മുഷ്ഫിഖുർ റഹീമിെൻറയും (83) ശാകിബുൽ ഹസെൻറയും (51) അർധസെഞ്ച്വറി മികവിൽ നിശ്ചിത ഒാവറി ൽ ഏഴു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 262 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താെൻറ വെല്ലുവിളി 200 റൺസിന് അവസാനിച്ചു. ക്യാപ്റ്റൻ ഗുൽബാദിൻ നായിബ് (47), സമീയുല്ല ഷിൻവാരി (49 നോട്ടൗട്ട്) എന്നിവർക്കു മാത്രമാണ് അഫ്ഗാൻനിരയിൽ പിടിച്ചുനിൽക്കാനായത്.
ഭേദപ്പെട്ട ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന് ഒാപണർമാർ മികച്ച തുടക്കം നൽകി. ക്യാപ്റ്റൻ ഗുൽബാദിൻ നായിബും റഹ്മത് ഷായും ചേർന്ന് ആദ്യ വിക്കറ്റിൽ 49 റൺസെടുത്തു. 24 റൺസെടുത്ത ഷായെ പുറത്താക്കി ശാകിബ് ആദ്യ പ്രഹരമേൽപിച്ചു. ഹഷ്മത്തുല്ല ഷാഹിദിയെ (11) മൊസദക് ഹുസൈൻ പുറത്താക്കി. 28ാം ഒാവറിൽ 100 കടന്ന അഫ്ഗാന് കനത്ത ആഘാതമേൽപിച്ച് ടോപ് സ്കോററായ ക്യാപ്റ്റനെ ശാകിബ് ലിറ്റൺ ദാസിെൻറ കൈകളിലെത്തിച്ചു. പിന്നാെല ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരിൽ ഷിൻവാരിയെ കൂടാതെ നജീബുല്ല സദ്രാന് (23)മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഇക്രാം അലികിൽ (11), മുഹമ്മദ് നബി (0), റാശിദ് ഖാൻ (2), ദൗലത്ത് സദ്രാൻ (0), മുജീബ് റഹ്മാൻ (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ. ബംഗ്ലാദേശിനായി തമീം ഇക്ബാൽ (36), മൊസദക് ഹുസൈൻ (35), മഹ്മൂദുല്ല (27) എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി.
അഫ്ഗാനുവേണ്ടി മുജീബ് റഹ്മാൻ മൂന്നും ഗുൽബാദിൻ രണ്ടും വിക്കറ്റ് വീഴ്ത്തി. 10 ഒാവറിൽ 29 റൺസ് മാത്രം വഴങ്ങിയാണ് ശാകിബ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. രണ്ടു ശതകങ്ങളുടെ ബലത്തിൽ ആറു മത്സരങ്ങളിൽനിന്ന് 476 റൺസ് അടിച്ചുകൂട്ടിയ ശാകിബ് ആസ്ട്രേലിയയുടെ ഡേവിഡ് വാർണറെ (447) മറികടന്ന് ബാറ്റ്സ്മാന്മാരുടെ പട്ടികയിലും ഒന്നാമതെത്തി. ആറു മത്സരങ്ങളിൽ അഞ്ചാം അർധശതകമാണ് ശാകിബ് ഇന്നലെ കുറിച്ചത്. ഒരേ േലാകകപ്പിൽ സെഞ്ച്വറിയും അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ കപിൽദേവിെൻറയും യുവരാജ് സിങ്ങിെൻറയും റെക്കോഡിനൊപ്പമെത്താനും ശാകിബിനായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2019 10:04 AM GMT Updated On
date_range 2019-06-25T00:54:17+05:30നിറഞ്ഞാടി ശാകിബ്; അഫ്ഗാനിസ്താനെതിരെ ബംഗ്ലാദേശിന് 62 റൺസ് ജയം
text_fieldsNext Story