Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാജ്യത്തിന്​...

രാജ്യത്തിന്​ അവമതിപ്പുണ്ടാക്കി; സ്​മിത്തിനെ പുറത്താക്കണം: ആസ്​ട്രേലിയ

text_fields
bookmark_border
steve_smith
cancel

സിഡ്​നി: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്​ടൗൺ ടെസ്​റ്റിൽ പന്തിൽ കൃത്രിമം കാണിക്കുന്നതിന്​ സഹായിച്ച സ്​റ്റീവ്​ സ്​മിത്തിനെ നായക സ്ഥാനത്ത്​ നിന്നും നീക്കണമെന്ന്​ ആസ്​ട്രേലിയൻ സർക്കാർ. കൃത്രിമം കാണിക്കാൻ നായകൻ കൂട്ടുനിന്നതിന്​ നടപടിയെടുക്കണമെന്നും ​സർക്കാർ ക്രിക്കറ്റ്​ ആസ്​ട്രേലിയയോട്​ ആവശ്യപ്പെട്ടു. ക്രിക്കറ്റ്​ താരം രാജ്യത്തിന്​ അവമതിപ്പുണ്ടാക്കിയെന്നും ആസ്​ട്രേലിയൻ സർക്കാർ തുറന്നടിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെയാണ്​ ഓസ്ട്രേലിയൻ സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നത്​​. സംഭവത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുളും രംഗത്തുവന്നിരുന്നു.

കേപ്​ടൗൺ ടെസ്​റ്റിൽ കാമറോൺ ബാൻക്രോഫ്​റ്റ്​ പന്തിൽ ​കൃത്രിമം കാണിച്ചത്​ വൻ വിവാദമായതോടെയാണ്​ നടപടിക്കായി ആസ്​ട്രേലിയൻ സർക്കാറി​​​​​​​െൻറ സമ്മർദ്ദം. ഇത്​ താനും അറിഞ്ഞു കൊണ്ടാണെന്ന്​ സ്​മിത്ത്​ വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്​റ്റി​​​​​െൻറ മൂന്നാം ദിനത്തിലാണ്​ ഒാസീസ്​ ഫീൽഡർ കാമറൂൺ ​ബാൻക്രോഫ്​റ്റ്​ പാൻറ്​സി​​​​​െൻറ പോക്കറ്റിൽ ഒളിപ്പിച്ച സാന്‍ഡ് പേപ്പറുപയോഗിച്ച്​ പന്ത്​ ചുരണ്ടുന്നത്​ വിഡിയോയിൽ കുരുങ്ങിയത്​. സംഭവം വിവാദമായതോടെ മുൻ താരങ്ങളടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയുടെ എയ്​ഡൻ മർക്രവും എ.ബി. ഡിവില്ലിയേഴ്​സും ബാറ്റ് ചെയ്യുന്നതിനിടെയാണ്​ ബാൻക്രോഫ്​റ്റി​​​​​െൻറ പന്ത്​ ചുരണ്ടൽ. നടപടി ശ്രദ്ധയിൽ പെട്ട ഫീൽഡ്​ അമ്പയർമാർ താരത്തെ വിളിച്ച്​ വിശദീകരണം തേടിയെങ്കിലും പന്ത്​ മാറ്റാതെ കളി തുടർന്നു. മത്സര ​ശേഷം മാച്ച്​ റഫറി വിശദീകരണം ആവശ്യപ്പെട്ടിരുന്നു​. ഒാസീസ്​ ഇതിഹാസം ഷെയ്​ൻ വോൺ ഉൾപ്പെടെ മുൻ താരങ്ങൾ രൂക്ഷമായ ഭാഷയിലാണ്​ പ്രതികരിച്ചത്​. കളികഴിഞ്ഞ ശേഷം മാധ്യമങ്ങൾക്ക്​ മുമ്പാകെയെത്തിയ ബ്രാൻക്രോഫ്​റ്റ്​ തെറ്റുപറ്റിയതായി സമ്മതിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steve smithmalayalam newssports newsball-tamperingAustralian government
News Summary - Ball-tampering Steve Smith must go, says Australian government agency-sports news
Next Story