Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2016 4:17 AM IST Updated On
date_range 29 Dec 2016 4:17 AM ISTഅസ്ഹര്‍ അലിക്ക് ഡബിള്‍, വാര്‍ണര്‍ക്ക് സെഞ്ച്വറി
text_fieldsbookmark_border
മെല്‍ബണ്‍: അസ്ഹര്‍ അലി സെഞ്ച്വറിയിലും നിര്‍ത്തിയില്ല. ഡബിള്‍ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടേ അടങ്ങിയുള്ളൂ. ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ 205 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപണര്‍ അസ്ഹര്‍ അലിയുടെ മികവില്‍ പാകിസ്താന്‍ ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റിന് 443 റണ്‍സെടുത്തു ഡിക്ളയര്‍ ചെയ്തു.
ആസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങും മോശമായില്ല. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 278 എന്ന തകര്‍പ്പന്‍ സ്കോറിലാണ് കങ്കാരുക്കള്‍.
മൂന്നാം ദിവസവും ബാറ്റുമായി ക്രീസിലത്തെിയ അസ്ഹര്‍ അലി അപാര ഫോമിലായിരുന്നു. ആറിന് 310 എന്ന തലേന്നത്തെ സ്കോറുമായി ബാറ്റിങ് തുടരുമ്പോള്‍ അസ്ഹറിന്‍െറ സ്കോര്‍ 139 ആയിരുന്നു. മുഹമ്മദ് ആമിര്‍ പുറത്തായ ശേഷം ക്രീസിലത്തെിയ സുഹൈല്‍ ഖാന്‍െറ ഏകദിന ശൈലിയിലെ ബാറ്റിങ് സ്കോര്‍ ബോര്‍ഡിനെ അതിവേഗം ചലിപ്പിച്ചു. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വിലപ്പെട്ട 118 റണ്‍സാണ് അടിച്ചുകൂട്ടിയത്. 65 പന്തില്‍ 65 റണ്‍സുമായി സുഹൈല്‍ റണ്ണൗട്ടായി. ഒരു റണ്ണുമായി വഹാബ് റിയാസും മടങ്ങിയ ഉടന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും കത്തിക്കയറി. വാര്‍ണര്‍ കരിയറിലെ 17ാം സെഞ്ച്വറി കുറിച്ചപ്പോള്‍ ഉസ്മാന്‍ ഖവാജ ആറാം സെഞ്ച്വറിക്കരികിലാണ്. 143 പന്തില്‍ 144 റണ്‍സെടുത്ത വാര്‍ണര്‍, വഹാബ് റിയാസിന് കീഴടങ്ങിയപ്പോള്‍ ഉസ്മാന്‍ ഖവാജ 95 റണ്‍സുമായി ക്രീസിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story