ഗ്ലെൻ മാക്സ്വെല്ലിന് തെന്നിന്ത്യൻ വധു
text_fieldsമെൽബൺ: കുർത്തയിൽ തിളങ്ങി വരൻ. ഷെർവാണിയണിഞ്ഞ് വധു. തനത് ഇന്ത്യൻ ശൈലിയിലുള്ള ഒരു വ ിവാഹനിശ്ചയം മെൽബണിൽ നടന്നു. പരമ്പരാഗത ഇന്ത്യന് വേഷത്തിൽ ചടങ്ങിനെത്തിയ ആസ്ട്രേ ലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെല്ലാണ് വരൻ. മെൽബണിൽ സ്ഥിരതാമസമാക്കിയ ഇന്ത് യൻ വംശജ വിനി രാമനാണ് വധു.
തമിഴ്നാട്ടില് കുടുംബവേരുകളുള്ള വിനി ആസ്ട്രേലിയയിലാണ് ജനിച്ചതും വളര്ന്നതും. മെൽബണിൽ ഇന്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ആശംസയുമായെത്തി. വിനി രാമന് ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്തുവിട്ട ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. മുമ്പും ഇവര് ചിത്രങ്ങള് സോഷ്യല് മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
ആസ്ട്രേലിയയിൽ ഫാർമസിസ്റ്റാണ് വിനി. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഫെബ്രുവരിയിലാണ് മാക്സ്വെൽ വിവാഹനിശ്ചയ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. രണ്ടു വർഷമായി ഇരുവരും പ്രണയത്തിലാണ്. മാനസിക സമ്മർദത്തെ തുടര്ന്ന് ക്രിക്കറ്റില്നിന്ന് വിട്ടുനിന്ന മാക്സ് വെല്ലിന് തുണയായത് വിനി തന്നെ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
