Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസ്​ ആക്രമണം;...

വിൻഡീസ്​ ആക്രമണം; ഓസീസിൻെറ തുടക്കം തകർച്ചയോടെ

text_fields
bookmark_border
west-indies-vs-australia
cancel

നോട്ടിങ്​ഹാം: വെസ്റ്റ്​ ഇൻഡീസിനെതിരായ ലോകകപ്പ്​ ക്രിക്കറ്റ്​ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ആസ്​ട്രേലിയക് ക്​ തകർച്ചയോടെ തുടക്കം. 24 ഒാവർ പിന്നിട്ടപ്പോൾ 114 റൺസിന്​ അഞ്ച്​ മുൻ നിര വിക്കറ്റുകൾ നഷ്​ടമായ ഓസീസ്​ കിതക്കുകയ ാണ്​. വിൻഡീസിൻെറ പേസ്​ ബൗളർമാർ കഴിഞ്ഞ മത്സരം പോലെ തനി നിറം കാട്ടിയപ്പോൾ ഓപണർമാരടക്കം ഒന്നും ചെയ്യാനാകാതെ മട ങ്ങുകയായിരുന്നു.

ഷെൽഡൺ കോട്രൽ രണ്ട്​ വിക്കറ്റുകൾ വീഴ്​ത്തിയപ്പോൾ ഓശെയ്​ൻ തോമസ്​, ആന്ദ്രെ റസൽ, ജേസൺ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്​ത്തി.

ടോസ്​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്​ മൂന്നാം ഓവറിൽ തന്നെ നായകൻ ആരോൺ ഫിഞ്ചിനെ (3)നഷ്​ടമായി. കോട്രലിൻെറ പന്തിൽ ഹെത്​മയറാണ്​ ഫിഞ്ചിനെ ക്യാച്ചെടുത്ത്​ പുറത്താക്കിയത്​. നാലാം ഓവറിൽ ഡേവിഡ്​ വാർണറും (6) മടങ്ങി. സ്​കോർ ബോർഡിൽ 26 റൺസ്​ മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്​.

പിന്നാലെ ഉസ്​മാൻ ഖ്വാജ(13), ഗ്ലെൻ മാക്​സ്​വെൽ(0), മാർകസ്​ സ്​റ്റേയ്​നിസ്​(19) എന്നിവരും പൊരുതാതെ കീഴടങ്ങി. നിലവിൽ മുൻ നായകൻ സ്റ്റീവ്​ സ്​മിത്തും വിക്കറ്റ്​ കീപ്പർ​ അലെക്​സ്​ കാരെയുമാണ്​ ഓസീസിന്​ വേണ്ടി പൊരുതുന്നത്​.

ആദ്യ മൽസരം ജയിച്ചാണ്​ ഇരു ടീമുകളും രണ്ടാമങ്കത്തിന്​ എത്തുന്നത്​. ക്രിസ്​ ഗെയിൽ നയിക്കുന്ന ബാറ്റിങ്​ നിരയാണ്​ വെസ്​റ്റ്​ ഇൻഡീസിൻെറ കരുത്ത്​. മറുവശത്ത്​ ആസ്​ട്രേലിയുടെ ബൗളർമാരും ബാറ്റ്​സ്​മാൻമാർ മികച്ച പ്രകടനമായിരുന്നു മുൻ മത്സരത്തിൽ​ നടത്തിയത്​.

ഒരു മാറ്റത്തോടെയാണ്​ വിൻഡീസ്​ രണ്ടാം മൽസരത്തിനിറങ്ങിയത്​​. ഡാരൻ ബ്രാവോക്ക്​ പകരം ഇവിൻ ലൂയിസ്​ കളത്തിലിറങ്ങി. ആസ്​ട്രേലിയൻ നിരയിൽ മാറ്റങ്ങളൊന്നുമില്ല. ബാറ്റിങ്ങിന്​ അനുകൂലിക്കുന്ന വിക്കറ്റാണ്​ ട്ര​​​​​െൻറ്​ബ്രിഡ്​ജിലേത്​. ഇത്​ ഇരു ടീമുകൾക്കും അനുകൂലമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaWest Indiesmalayalam newssports newsCricket News
News Summary - Australia-West indies match-Sports news
Next Story